Barking Dogs Never Bite
ബാർക്കിങ് ഡോഗ്‌സ് നെവർ ബൈറ്റ് (2000)

എംസോൺ റിലീസ് – 1470

Download

1299 Downloads

IMDb

6.9/10

Movie

N/A

ഗർഭിണിയായ ഭാര്യയുടെ ചിലവിൽ കഴിഞ്ഞുകൂടുന്ന അലസനായ ഒരു മനുഷ്യൻ. അയാൾക്ക് തന്റെ അപ്പാർട്ട്‌മെന്റിലുള്ള നായ്ക്കളുടെ കുര കേൾക്കുന്നത് കടുത്ത അലർജിയാണ്. നായ്ക്കളെ അവിടെ നിന്നും ഒഴിവാക്കുന്നതിനായി ഇയാൾ അവയെ തട്ടിക്കൊണ്ട് പോവുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതേതുടർന്ന് അപ്പാർട്ട്‌മെന്റിലെ ഓഫീസ് ജീവനക്കാരിയായ ഒരു യുവതി ആളുകളുടെ പരാതിയെത്തുടർന്ന് കാണാതായ നായ്ക്കളെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നു.

നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ പാരാസൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായകനായ ബോങ് ജൂൺ ഹൊയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം നമ്മെ ഏറെ ചിരിപ്പിക്കുമെന്നതിൽ സംശയമില്ല.