Baseball Girl
ബേസ്ബോൾ ഗേൾ (2019)

എംസോൺ റിലീസ് – 2969

ഭാഷ: കൊറിയൻ
സംവിധാനം: Yun Tae Choi
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: ഡ്രാമ, സ്പോർട്ട്
Download

1346 Downloads

IMDb

6.5/10

Movie

N/A

കൊറിയൻ ഫിലി ഇൻഡസ്ട്രിയൽ നിന്നും മറ്റൊരു സ്പോർട്സ് മൂവി. സ്ത്രീകളായി ജനിച്ചു കഴിഞ്ഞാൽ ബേസ്ബോൾ കളിക്കാൻ പാടില്ല എന്നൊരു കായിക സമൂഹമായിരുന്നു കൊറിയയിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ 1996 ൽ പാസ്സാക്കിയ നിയമത്തിലൂടെയാണ് പ്രൊഫഷണൽ ബേസ്ബോളിലേക്ക് വനിതകൾ കടന്ന് വരുന്നത്. എങ്കിലും ഇന്നും പലയിടത്തും ഈ അവഗണന ബേസ്ബോൾ മേഖലയിൽ വനിതകൾ നേരിടുന്നുണ്ട്. അതിനെതിരെ സംസാരിക്കുന്ന ചിത്രമാണ് 2019- ൽ പുറത്തിറങ്ങിയ ബേസ്ബോൾ ഗേൾ.

ഒരു വനിതാ ഹൈസ്കൂൾ ബേസ്ബോൾ താരമായ ജൂ സൂ-ഇന്നിന്റെ ജീവിതലക്ഷ്യം തന്നെ പുരുഷ മേധാവിത്വമുള്ള പ്രൊഫഷണൽ ബേസ്ബോൾ ടീമിൽ ഇടം നേടണമെന്നാണ്. വനിതകളെ തഴയുന്ന സ്പോർട്സ് മാനേജ്മെന്റുകൾ പതിവ്പോലെ ജൂ സൂ-ഇന്നിനെയും തഴയുന്നു. ടീം അംഗങ്ങളും, പരിശീലകനും എന്തിന് പറയുന്നു സ്വന്തം വീട്ടിൽ നിന്നും പോലും അവൾക്ക് ഈ അവഗണന നേരിടേണ്ടി വരുന്നു. ജൂ സൂ-ഇൻ ഇതിനെയെല്ലാം തരണം ചെയ്ത് തന്റെ ലക്ഷ്യം സാക്ഷത്കരിക്കുമോ? സിനിമ കണ്ടുനോക്കുക.

2019 ഒക്‌ടോബർ 4-ന് 24-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബേസ്ബോൾ ഗേൾ ആദ്യം പ്രീമിയർ ചെയ്‌തത്. അതിനുശേഷം 2020 ജൂൺ 18 നാണ് തീയേറ്ററുകളിൽ എത്തിയത്.