Be With You
ബീ വിത്ത് യു (2018)

എംസോൺ റിലീസ് – 975

ഭാഷ: കൊറിയൻ
സംവിധാനം: Jang-Hoon Lee
പരിഭാഷ: ഷെഹീർ
ജോണർ: ഡ്രാമ, ഫാന്റസി, റൊമാൻസ്
Download

22590 Downloads

IMDb

7.7/10

കൊറിയൻ പ്രണയചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന, കാണുന്ന പ്രേക്ഷകന്റെ കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന മനോഹരമായൊരു ഫീൽഗുഡ് ചിത്രമാണ് “ബീ വിത്ത് യു.”
ഓരോ ഫ്രെയിമുകളിലും മനോഹാരിത തുളുമ്പുന്ന ഈ ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്.
ഒരു ഫാന്റസി ജോണർ കൈകാര്യം ചെയ്യുന്ന ചിത്രം, അമ്മയില്ലാതെ വളർന്ന ഏഴു വയസുകാരനായ ജീഹോയുടെയും അച്ഛൻ വൂജിനിന്റെയും ജീവിതത്തിൽ ഒരു മഴയുള്ള ദിവസം സംഭവിക്കുന്ന അത്ഭുതകരമായ സംഭവത്താലാണ് ആരംഭിക്കുന്നത്. മരിക്കുന്നതിന് മുൻപ് അമ്മയായ സൂയ കൊടുത്ത വാക്കായിരുന്നു അത്.
പിന്നീട് ആ കൊച്ചു കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ കോർത്തിണക്കി പ്രണയവും കുടുംബ സ്നേഹവും പശ്ചാത്തലമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഫീൽഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് മികച്ചൊരു അനുഭവം സമ്മാനിക്കുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും വിധത്തിലാണ് ഈ ചിത്രം നിർമ്മിച്ചിച്ചിരിക്കുന്നത്.