Beasts That Cling to the Straw
ബീസ്റ്റ്സ് ദാറ്റ് ക്ലിങ് ടു ദി സ്ട്രോ (2020)

എംസോൺ റിലീസ് – 1980

Subtitle

5637 Downloads

IMDb

7/10

Movie

N/A

ജീവിതത്തിൽ ഒരു ബന്ധവും ഇല്ലാത്ത ആളുകൾ പരസ്പരം എങ്ങനെയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു എന്നും പണത്തോടുള്ള അമിതമായ ആഗ്രഹം മനുഷ്യനെ മൃഗമാക്കി മാറ്റുന്നു എന്നതും ഈ സിനിമയിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു..കഥ തുടങ്ങുന്നത് ഒരു സാധാരണ ജീവിതം നയിക്കുന്ന jung man ലൂടെയാണ്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന jung man വളരെ കഷ്ടപ്പെട്ടാണ് തന്റെ സുഖമില്ലാത്ത അമ്മയെയും തന്റെ ഭാര്യയെയും നോക്കുന്നത്. അപ്പോഴാണ് അവിചാരിതമായി അയാൾക്ക് പെട്ടി നിറയെ പണം ജോലി സ്ഥലത്തു വച്ച് ലഭിക്കുന്നത്. ആ പണം എങ്ങനെയാണ് അവിടെ എത്തിയതെന്നും ആ പണത്തിന്റെ ഉടമസ്ഥൻ ആരെന്നുമൊക്കെയാണ് ചിത്രം പറയുന്നത്. 

(കടപ്പാട് :അമൽ രാജ് കെ. സി. )