Beautiful Days
ബ്യൂട്ടിഫുൾ ഡേയ്‌സ് (2018)

എംസോൺ റിലീസ് – 2672

ഭാഷ: കൊറിയൻ
സംവിധാനം: Jero Yun
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ
IMDb

6.1/10

Movie

N/A

ജെറോ യുൻ എഴുതി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ചിത്രമാണ് ബ്യൂട്ടിഫുൾ ഡേയ്‌സ്.

14 വർഷങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപോയ അമ്മയെ തിരക്കിയാണ് സെൻചെൻ എന്ന കോളേജ് വിദ്യാർത്ഥി ചൈനയിൽ നിന്ന് കൊറിയയിലെ സോളിൽ എത്തുന്നത്. ഒരു ബാറിൽ വെയിട്രസായി ജോലി ചെയ്യുന്ന അമ്മയെ അവൻ കണ്ടെത്തുകയും അവൻ ആരാണെന്ന് അമ്മയോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. തന്നെയും അച്ഛനെയും ഉപേക്ഷിച്ചത് എന്തിനാണ് എന്ന അവന്റെ ചോദ്യത്തിന് ഉത്തരമായി അമ്മയ്ക്ക് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. അങ്ങനെ തിരികെ നാട്ടിലേക്ക് യാത്ര തിരിക്കുന്ന അവൻ തന്റെ ബാഗിലൊരു ഡയറി കിടക്കുന്നത് കാണാനിടയാവുന്നു. അത് അവന്റെ അമ്മയുടെ ഡയറിയായിരുന്നു.

എന്തിനാണ് അവർ അവരെ ഉപേക്ഷിച്ച് ഓടിപ്പോയത്?
എന്തുകൊണ്ട് അവനെ കാണാൻ ഇതുവരെ ചെന്നില്ല?
എല്ലാത്തിനുമുള്ള ഉത്തരം ആ ഡയറിയിലുണ്ടായിരുന്നു.