Blind
ബ്ലൈന്‍ഡ്‌ (2011)

എംസോൺ റിലീസ് – 364

ഭാഷ: കൊറിയൻ
സംവിധാനം: Sang-hoon Ahn
പരിഭാഷ: ഷാൻ വി.എസ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Subtitle

8544 Downloads

IMDb

6.8/10

Movie

N/A

കാഴ്ചകള്‍ മനസ്സിന്‍റെ ചിന്തകള്‍ “ആണെന്ന് ആണ് പൊതുവേയുള്ള ധാരണ.പലപ്പോഴും നമ്മുടെ മനസ്സിന്‍റെ അവസ്ഥ അനുസരിച്ചിരിക്കും നമ്മള്‍ കാണുന്നതിനെ നമ്മള്‍ വിലയിരുത്തുന്നതും .ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു .കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നിരിക്കെ കാഴ്ചയില്ലാത്തവരുടെ കാര്യം വളരെയധികം പലപ്പോഴും ദുരിതപ്പൂര്‍ണം ആകാറുണ്ട് .എന്നാല്‍ അന്ധത തന്‍റെ കണക്കുക്കൂട്ടലുകള്‍ക്ക് ,മനസ്സിന്‍റെ ചിന്തകള്‍ക്ക് ഒരു വിലങ്ങു തടി അല്ല എന്ന് കരുതുന്ന ഒരു യുവതി പ്രതീക്ഷിക്കാതെ ചെന്ന് ചാടുന്ന അപകടത്തിന്‍റെ കഥയാണ് ബ്ലൈന്‍ഡ്‌ എന്നാ ഈ കൊറിയന്‍ ചിത്രത്തിന്‍റെ ഇതിവൃത്തം..ഒരു കാറപകടം കൊണ്ടെത്തിച്ച ഒരു വലിയ അപകടം നല്ല രീതിയില്‍ ഈ ചിത്രത്തില്‍ എടുത്തിട്ടുണ്ട്. കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടമുള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപെടാവുന്ന ഒരു ചിത്രം (കടപ്പാട്: രാകേഷ് മനോഹരന്‍)