എം-സോണ്‍ റിലീസ് – 2164
MSONE GOLD RELEASE

ഭാഷ | കൊറിയൻ |
സംവിധാനം | Chang-dong Lee |
പരിഭാഷ | മഹ്ഫൂൽ കോരംകുളം |
ജോണർ | ഡ്രാമ, മിസ്റ്ററി |
2019 ഓസ്കാർ പട്ടികയിൽ shortlist ചെയ്യപ്പെട്ട കൊറിയയിൽ
നിന്നുള്ള ആദ്യത്തെ സിനിമ,
ജോങ്സു എന്ന ചെറുപ്പക്കാരൻ കുട്ടിക്കാലത്തെ സുഹൃത്തും നാട്ടുകാരിയുമായിരുന്ന ഹൈമിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു.
തന്റെ ഫ്ലാറ്റിലേക്ക് പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാനായി അവനെ ക്ഷണിക്കുന്ന നായിക, യാത്ര കഴിഞ്ഞെത്തി, ബെൻ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു. ബെന്നിന്റെ വിചിത്രമായ ഹോബി, ജോങ്സുവിൽ അത്ഭുതം ഉണ്ടാക്കുന്നു.
ക്രൈം ത്രില്ലറുകളിൽ നിന്നും, കോമഡി മൂവികളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവർക്ക്,
ഈയടുത്തിറങ്ങിയ മികച്ച കൊറിയൻ സിനിമകളിൽ ആദ്യ മൂന്നിൽ സ്ഥാനം.
ഹരൂക്കി മറാക്കമിയുടെ ‘Barn Burning’ എന്ന കഥയെ ആസ്‌പദമാക്കി 2018-ൽ ഇറങ്ങിയ ഈ സിനിമ മികച്ച തിരക്കഥ കൊണ്ടും, ആഖ്യാന രീതി കൊണ്ടും ധാരാളം അവാർഡുകൾ നേടിയിട്ടുണ്ട്.