Champion
ചാമ്പ്യൻ (2018)

എംസോൺ റിലീസ് – 1507

Download

11453 Downloads

IMDb

6.4/10

Movie

N/A

നന്നേ ചെറുപ്പത്തിൽ തന്നെ സ്വന്തം മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട് അമേരിക്കക്കാരായ കുടുംബത്തിന് ദത്ത് നൽകപ്പെട്ടവനായിരുന്നു മാർക്ക്. പക്ഷേ, കുട്ടിയായിരിക്കെ തന്നെ അവനെ ദത്തെടുത്ത ഫോസ്റ്റർ മാതാപിതാക്കളും അവനെ വിട്ടുപിരിഞ്ഞു. അങ്ങനെ അനാഥനായാണ് അവൻ വളർന്നത്. സ്കൂളിലെ ഏക ഏഷ്യക്കാരൻ കുട്ടിയായതുകൊണ്ട് തന്നെ വർണ്ണവിവേചനവും അവന് നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ ഒത്തിരി ശക്തനായിത്തീരാൻ അവൻ വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയാണ് അവനൊരു പഞ്ചഗുസ്തിക്കാരൻ ആയി മാറുന്നത്. വർണ്ണ വിവേചനം കാരണം പഞ്ചഗുസ്തി മത്സരങ്ങളിൽ നിന്നും മാറി നിൽക്കുന്ന മാർക്ക് ഇപ്പോഴൊരു ബൗൺസറായിട്ടാണ് ജോലി ചെയ്യുന്നത്. അവിടെ വെച്ച് അവൻ ജിൻ-കി എന്നൊരു സുഹൃത്തിനെ കാണുന്നു. കൊറിയയിൽ നടക്കുന്ന പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിലേക്ക് അവൻ മാർക്കിനെ ക്ഷണിക്കുകയാണ്. മാർക്കിനെക്കൊണ്ട് ജിൻ-കിക്ക് പല ഉദ്ദേശങ്ങളുമുണ്ടായിരുന്നു. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ മാർക്കിന് സമ്മാനമായി ജിൻ-കി നൽകിയത് മാർക്കിന്റെ അമ്മയുടെ മേൽവിലാസമടങ്ങിയ ഒരു സ്മാർട്ട്‌ ഫോണായിരുന്നു. മാർക്കിന് അവന്റെ അമ്മയെ കണ്ടെത്താൻ സാധിക്കുമോ? കൊറിയൻ ചാമ്പ്യനാവുക എന്ന മാർക്കിന്റെ സ്വപ്നം പൂവണിയുമോ..?