Cherry Tomato
ചെറി ടൊമാറ്റോ (2008)

എംസോൺ റിലീസ് – 2223

ഭാഷ: കൊറിയൻ
സംവിധാനം: Yeong-bae Jeong
പരിഭാഷ: നിബിൻ ജിൻസി സാവിയ
ജോണർ: ഡ്രാമ
Subtitle

1590 Downloads

IMDb

6.2/10

Movie

N/A

Wedding Dress, Hearty Paws, Innocent Witness എന്നീ സിനിമകളിലൂടെ നമുക്ക് സുപരിചിതയായ Kim Hyang Gi എന്ന കൊച്ച് മിടുക്കിയുടെ ഗംഭീര പെർഫോമൻസ് കൊണ്ട് ശ്രദ്ധേയമായ മറ്റൊരു കൊച്ച് ചിത്രമാണ് 2007ൽ പുറത്തിറങ്ങിയ “ചെറി ടൊമാറ്റോസ്”.
വളരെ പരിതാപകരമായ ജീവിത ചുറ്റുപ്പാടുകളിൽ കഴിയുമ്പോഴും തന്റെ എഴുപതാം വയസ്സിലും പറ്റാവുന്ന ചെറിയ ചെറിയ ജോലികൾ ചെയ്ത് തന്റെ കൊച്ച് മകളെ പോറ്റാൻ കഷ്ട്ടപ്പെടുന്ന ഒരു മുത്തച്ഛന്റേയും, തന്റെ ജീവിത ചുറ്റുപാടുകൾ സ്വയം തിരിച്ചറിഞ്ഞ് ആരോടും പരിഭവമില്ലാതെ ജീവിച്ച് പോവുന്ന ആറു വയസ്സുകാരി കൊച്ച് മകളുടെയും ജീവിതഗന്ധിയായ കഥയാണ് ചെറി ടോമാറ്റോസ്.
ദാരിദ്ര്യം, പട്ടിണി, നിസ്സഹായവസ്ഥ എന്നിവയിലൂന്നിയാണ് ചിത്രം കഥ പറഞ്ഞു പോവുന്നത്… സമ്പന്നന്റെ വീട്ടിലെ പട്ടിയും ദരിദ്ര്യന്റെ വീട്ടിലെ കുട്ടിയും ട്രീറ്റ് ചെയ്യപ്പെടുന്ന രീതിയിലൂടെ, സമൂഹത്തിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിന്തിപ്പിക്കുന്ന വിധം തന്നെ ചിത്രം വരച്ചു കാട്ടുന്നുണ്ട്.
കൊച്ച് മിടുക്കി കിം ഹ്യാങ്-ജിയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയ മികവ് തന്നെയാണ് ഈ ചിത്രത്തിന്റേയും ഏറ്റവും വലിയ പ്ലസ് പോയിന്റ്… Wedding Dress ൽ അമ്മയും മകളും, Hearty Paws ൽ ചേട്ടനും കുഞ്ഞനിയത്തിയും തമ്മിലുള്ള വൈകാരിക ബന്ധമാണ് നമ്മെ ആകർഷിച്ചതെങ്കിൽ ചെറി ടൊമാറ്റോസിൽ അത് അപ്പച്ചനും കൊച്ച് മകളും തമ്മിലാണ്.