എംസോൺ റിലീസ് – 3037
ഭാഷ | കൊറിയൻ |
സംവിധാനം | Kyu-maan Lee |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | ക്രൈം, ത്രില്ലർ |
ദേഗുവിലെ ‘ഫ്രോഗ് ബോയ്‌സി’ന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2011-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രമാണ് ചിൽഡ്രൻ. ആരാണ് ദേഗുവിലെ ‘ഫ്രോഗ് ബോയ്‌സ്’? എന്താണ് അവർക്ക് സംഭവിച്ചത്?
അതറിയാൻ 1991 കാലഘട്ടത്തിലേക്ക് പോകണം. 1991 മാർച്ച് 26-ന് സൗത്ത് കൊറിയയിലെ ദേഗുവിൽ നിന്നും കാണാതായ ആൺകുട്ടികളുടെ അഞ്ചംഗ സംഘമാണ് ‘ഫ്രോഗ് ബോയ്‌സ്’. ഒരു പൊതു അവധി ദിവസം ദേഗുവിലെ വാ-റ്യോങ് പർവ്വതത്തിൽ അരണ മുട്ടകൾ തേടിപ്പോവുകയും, അതിനു ശേഷം ഈ അവരെ കാണാതാവുകയും ചെയ്തു. ഈ യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ചിൽഡ്രൻ. സിനിമയുടെ ലക്ഷ്യം സാമ്പത്തിക ലാഭമല്ലായിരുന്നു, പകരം കുട്ടികളുടെ രക്ഷിതാക്കൾ വർഷങ്ങളോളം അനുഭവിച്ച കഷ്ടപ്പാടുകളും, ദുരിതങ്ങളും, പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായായിരുന്നു ഉദ്ദേശ്യം.
ഒരു തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം അരണ പിടിക്കാൻ ദേഗുവിലെ തൊ-അപ് പർവ്വതത്തിലേക്ക് പോയ അഞ്ച് കുട്ടികളെ കാണാതാകുന്നു. 4 വർഷങ്ങൾക്ക് ശേഷം, MBS കൾച്വുറൽ പ്രൊഡക്ഷൻസിന്റെ പ്രൊഡ്യൂസറായ കാങ് ജി-സ്ങ് പണിഷ്മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി ദേഗുവിലെത്തുന്നു. കരിയറിൽ ഉണ്ടായ നാണക്കേടിൽ നിന്നും കരകയറാൻ കാങ് ആ കുട്ടികളുടെ തിരോധാനത്തെ പറ്റി അന്വേഷിച്ച് ഇറങ്ങുന്നു. അതിനായി നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹ്വാങ് വൂ-ഹ്യുക്കിന്റെ സഹായം തേടുന്നു. കുട്ടികൾ മരണപ്പെട്ടന്നും, അതിന് കാരണക്കാർ കുട്ടികളുടെ രക്ഷിതാക്കളാണെന്നും ഇരുവരും പ്രസ്താവിക്കുന്നു.
കുട്ടികൾ കൊല്ലപ്പെട്ടോ? രക്ഷിതാക്കൾക്ക് ഈ തിരോധാനാവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതോ മറ്റാരെങ്കിലുമാണോ ഇതിന് പിന്നിൽ?
Nb: ശരിക്കും കുട്ടികൾ തേടി പോയത് അരണമുട്ടകളാണെന്നാണ് വിക്കിപീഡിയയിൽ പറയുന്നത്. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ അരണകളെ പിടിക്കാൻ പോയി എന്നാക്കി.