Choco Bank
ചോക്കോ ബാങ്ക് (2016)

എംസോൺ റിലീസ് – 2666

ഭാഷ: കൊറിയൻ
സംവിധാനം: Kim Yun-ji
പരിഭാഷ: അമീൻ കാഞ്ഞങ്ങാട്
ജോണർ: ഡ്രാമ
Download

4767 Downloads

IMDb

6.6/10

Series

N/A

2016 ഇൽ 6 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയാണ് ചോക്കോ ബാങ്ക്.
പേരുപോലെത്തന്നെ ചോക്ലേറ്റ് പോലെ മധുരമുള്ള അനുഭവമായിരിക്കും ഓരോ പ്രേക്ഷകനും ഇത് സമ്മാനിക്കുക.

കൊറിയൻ ബോയ് ബാൻഡായ EXO യുടെ “EXO KAI” ആണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.

യോഗ്യതയുണ്ടായിട്ടും 5 വർഷമായി ജോലിയില്ലാതെ വിഷമിക്കുന്ന നായകനും, ജീവിത സ്വപ്നമായ ചോക്ലേറ്റ് കട തുടങ്ങാൻ പറ്റിയിട്ടും വിജയിപ്പിക്കാൻ പറ്റാതെ കഷ്ടപ്പെടുന്ന നായികയും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും അവിടുന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് കഥാസന്ദർഭം.

നല്ലൊരു മെസ്സേജ് മാത്രമല്ല നർമ്മവും പ്രണയവും കുടുംബ ബന്ധവുമെല്ലാം നിറഞ്ഞുനിൽക്കുന്ന മനോഹരമായ 6 എപ്പിസോഡുകളാണ് ചോക്കോ ബാങ്ക് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.