Connect
കണക്റ്റ് (2022)

എംസോൺ റിലീസ് – 3247

മനുഷ്യരെ തട്ടിക്കൊണ്ടുപോയി അവയവങ്ങൾ കൊള്ളയടിക്കുന്ന ഒരു സംഘം ചെറുപ്പക്കാരനായ നായകനെ കടത്തി അയാളുടെ ഒരു കണ്ണ് നീക്കം ചെയ്ത് മറ്റൊരാളിലേക്ക് മാറ്റിവെക്കുന്നു. എന്നാൽ കണ്ണ് മാറ്റി വെച്ചയാൾ ഒരു സീരിയൽ കില്ലർ ആയിരുന്നുവെന്ന സത്യം നായകൻ തനിക്ക് ലഭിക്കുന്ന അത്ഭുത കാഴ്ചകളിലൂടെ മനസ്സിലാക്കുന്നു. കില്ലറിനെ പിടി കൂടാൻ ശ്രമിക്കുന്ന നായകന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. നായകന് പുറമെ കില്ലറെ പിടിക്കാൻ പോലീസും അതു പോലെ നിഗൂഢ രഹസ്യങ്ങൾ നിറഞ്ഞ നായകനെ കൈക്കലാക്കൻ ആ അവയവ കടത്ത് സംഘവും തുനിഞ്ഞ് ഇറങ്ങുകയും കൂടി ചെയ്യുന്നതോടെ കഥ ഉദ്വേജനകമായി മുന്നോട്ട് പോകുന്നു.

6 എപ്പിസോഡുകൾ അടങ്ങിയ മറ്റൊരു മികച്ച ഒരു കൊറിയൻ ഡാർക് ത്രില്ലർ സീരീസ് ആണ് കണക്റ്റ്. കൊറിയൻ ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാളായ ജുങ് ഹേ ഇൻ നായക വേഷത്തിൽ എത്തിയിരിക്കുന്നത്. ത്രില്ലർ പ്രേമികൾക്ക് ഉറപ്പായും ഒന്ന് ട്രൈ ചെയ്യാവുന്ന ഡാർക്ക് ത്രില്ലർ.