Crossing
ക്രോസ്സിംഗ് (2008)

എംസോൺ റിലീസ് – 2389

ഭാഷ: കൊറിയൻ
സംവിധാനം: Tae-gyun Kim
പരിഭാഷ: ശാമിൽ എ. ടി
ജോണർ: ഡ്രാമ
Download

1790 Downloads

IMDb

7.5/10

Movie

N/A

കൊറിയൻ സംവിധായകനായ കിം ടേ-ക്യുനിന്റെ സംവിധാനത്തിൽ 2008ൽ ഇറങ്ങിയ ഒരു ചിത്രമാണ് ക്രോസ്സിംഗ്.

മറ്റുള്ള ദരിദ്രരായ ഉത്തര കൊറിയൻ കുടുംബങ്ങളെ പോലെ വളരെ പ്രയാസത്തിലാണ് യോങ്-സുവിന്റെ കുടുംബവും ജീവിച്ചു പോകുന്നത്. എങ്കിലും ഭാര്യയും മകനും അടങ്ങുന്ന തന്റെ കൊച്ചു കുടുംബത്തോടൊപ്പം സന്തോഷവാനായിരുന്നു യോങ്-സു. പക്ഷേ പിന്നീട് യോങ്-സുവിന്റെ ഗർഭിണിയായ ഭാര്യക്ക് പോഷകാഹാരക്കുറവുമൂലം ഒരു രോഗം പിടിപെടുന്നു. പട്ടിണിയിൽ കഴിയുന്ന തന്റെ കുടുംബത്തിന്റെ അവസ്ഥ അയാളെ വല്ലാതെ തളർത്തുന്നു. കുറച്ച് പണം സമ്പാദിക്കാനും മരുന്നിനുമായി ഉത്തരകൊറിയൻ പട്ടാളത്തിന്റെ കണ്ണു വെട്ടിച്ചു കൊണ്ട് ചൈനയിലേക്ക് നാടു കടക്കുകയാണ് യോങ്-സു. പിന്നീട് തന്റെ പിതാവിന്റെ തിരിച്ചു വരവിനായുള്ള മകന്റെ കാത്തിരിപ്പും ആ കുടുംബം അനുഭവിക്കുന്ന പ്രശ്നങ്ങളുമൊക്കെയായാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചില യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിർമിച്ചതാണ് ഈ ചിത്രം. അന്നത്തെ ഉത്തര കൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അവിടുത്തെ ദരിദ്രരായ ജനങ്ങളുടെ ജീവിതവും സിനിമ വരച്ചു കാണിക്കുന്നുണ്ട്. 81-ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച വിദേശ ചിത്ര വിഭാഗത്തിലേക്ക് ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കുടുംബ പ്രേക്ഷകർക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മികച്ച ചിത്രം.