Crying Fist
ക്രൈയിങ് ഫിസ്റ്റ് (2005)

എംസോൺ റിലീസ് – 3006

Subtitle

4606 Downloads

IMDb

7.2/10

Movie

N/A

അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കൊറിയൻ സ്പോർട്സ് മൂവി. കൊറിയൻ മുൻനിര നായകന്മാരായ ചോ മിൻ-സിക്കും, റിയോ സ്യൂങ്-ബം ഒരുമിച്ച് തകർത്ത് അഭിനയിച്ച ഇമോഷണൽ സ്പോർട്സ് മൂവിയാണ് ക്രൈയിങ് ഫിസ്റ്റ്.

ഗാങ് തേ-ഷിക്ക് (ചോയ് മിൻ-സിക്ക്) ഒരു 43-കാരനായ പഴയ ബോക്‌സറാണ്. സോളിലെ ഒരു ഷോപ്പിംഗ് ഡിസ്ട്രിക്റ്റിലെ വഴിയാത്രക്കാർക്ക് ഒരു മനുഷ്യ ഇടിച്ചാക്കായും, പലിശക്കാരെ പേടിച്ച് ഒളിച്ചുമാണ് അദ്ദേഹം ദിവസങ്ങൾ തള്ളി നീക്കുന്നത്. ഇതുകൂടാതെ ഭാര്യയുടെ വിവാഹമോചനം ആവശ്യപ്പെടലും, സുഹൃത്തുക്കളുടെ വഞ്ചനയും കൂടി ആയപ്പോൾ അയാൾ ജീവിതത്തിൽ പൂർണ്ണമായും പരാജയപെട്ടവനായി തേ-ഷിക്ക് മാറുന്നു.
യൂ സങ്-ഹ്വാൻ (റിയോ സ്യൂങ്-ബം) ആണെങ്കിൽ ഒരു ഉത്തരവാദിത്തവുമില്ലാത്ത യുവാവാണ്. മോഷണ കേസിൽ ജയിലിലാകുന്ന സങ്-ഹ്വാൻ അവിടെ വെച്ച് ബോക്സിങ് പഠിക്കുന്നു. തന്റെ കുടുംബത്തിൽ പെട്ടന്നുണ്ടാകുന്ന ചില അനിഷ്ട സംഭവങ്ങൾ അവന്റെ മനസ്സിനെ താളം തെറ്റിക്കുന്നു.

കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ ഇരുവർക്കും ഒരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടി വരുന്നു. ആര് ജയിക്കും?
2005 കാൻ ഫിലിം ഫെസ്റ്റിവലിലെ സംവിധായകരുടെ ഫോർട്ട്നൈറ്റ് വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

NB: സിനിമയിൽ യാതൊരു ദയയുമില്ലാതെ തെറികൾ ഉപയോഗിച്ചിട്ടുള്ളതിനാൽ പരിഭാഷയിലും തെറികൾ അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.