Detective K: Secret of Virtuous Widow
ഡിറ്റക്ടീവ് കെ: സീക്രട്ട് ഓഫ് വെർച്യുവസ് വിഡോ (2011)

എംസോൺ റിലീസ് – 3516

ഭാഷ: കൊറിയൻ
സംവിധാനം: Suk-Yoon Kim
പരിഭാഷ: അരവിന്ദ് കുമാർ
ജോണർ: ആക്ഷൻ, കോമഡി, ക്രൈം
Download

1415 Downloads

IMDb

6.2/10

Movie

N/A

ജോസോൺ കാലഘട്ടത്തിലെ കുറ്റാന്വേഷകന്റെ തമാശ നിറഞ്ഞ സാഹസിക കഥകൾ പറയുന്ന ‘ഡിറ്റക്ടീവ് കെ സീരീസിലെ’ ആദ്യ ചിത്രമാണ് “ഡിറ്റക്ടീവ് കെ : സീക്രട്ട് ഓഫ് വിർച്യുവസ് വിഡോ”.
രാജാവ് നൽകിയ രഹസ്യദൗത്യം അന്വേഷിക്കാൻ ഇറങ്ങിയ കുറ്റാന്വേഷകന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. നാട്ടിലെ അഴിമതിയും അധികാരികളുടെ തുടർക്കൊലപാതകങ്ങളും അന്വേഷിക്കാൻ ഇറങ്ങിയ നായകൻ തന്റെ അന്വേഷണത്തിൽ പല ഞെട്ടിക്കുന്ന സത്യങ്ങളും മനസ്സിലാക്കുന്നു. നായകന്, കൂട്ടിന് സന്തതസഹചാരിയായി സോ പിൽ എന്ന നായമോഷ്ടാവും കൂടെകൂടുന്നതോടെ ഡിറ്റക്ടീവ് കെയുടെ, തമാശയും നിഗൂഢവും ഉദ്വേകജനകവുമായ കേസന്വേഷണത്തിന്റെ സാഹസികയാത്ര ആരംഭിക്കുകയായി.
2011 -ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയെത്തുടർന്ന് 2015 -ലും, 2018 -ലും ഇതിന് സീക്വൽ ചിത്രങ്ങൾ ഇറങ്ങുകയുണ്ടായി. പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാവുന്ന ഒരു കൊറിയൻ കോമഡി ഇൻവസ്റ്റിഗേഷൻ മൂവിയാണിത്.