Diary of June
ഡയറി ഓഫ് ജൂണ്‍ (2005)

എംസോൺ റിലീസ് – 1081

ഭാഷ: കൊറിയൻ
സംവിധാനം: Im Kyung-soo
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ക്രൈം, ത്രില്ലർ
Download

3530 Downloads

IMDb

6.2/10

Movie

N/A

ഒരേ സ്കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികൾ കൊല്ലപ്പെടുന്നു. അവരുടെ വയറിനുള്ളില്‍ അടുത്തതായി കൊല്ലപ്പെടുന്ന ഇരകളെക്കുറിച്ച് വിവരിക്കുന്ന ഒരു ഡയറിയിൽ നിന്നുള്ള തുണ്ടുകളടങ്ങുന്ന ക്യാപ്സൂളുണ്ട്. കൊലപാതകി അതേ സ്കൂളിളില്‍ നിന്നുള്ള ആളാണെന്ന സംശയത്തില്‍ ഡിറ്റക്ടീവ് ചു ജേയംഗും (ഷിൻ യൂന്‍-ക്യുങ്), അവളുടെ പങ്കാളി കിം ഡോങ്-വൂക്കും (എറിക് മുൻ) ഡയറിയിലെതിന് സമാനമായ കൈയക്ഷരം കണ്ടെത്താൻ സ്കൂളില്‍ അന്വേഷണം നടത്തുന്നു. അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ തപ്പിത്തടയുന്നതിനിടയിലും കൊലപാതക പരമ്പര തുടരുന്നു. ഒടുവിൽ അവർ അന്വേഷിച്ച കയ്യക്ഷരം ഒരു മാസം മുൻപ് കാറപകടത്തിൽ മരണമടഞ്ഞ ജിൻ-മോ എന്ന വിദ്യാർഥിയുടേതാണെന്ന് അവര്‍ തിരിച്ചറിയുന്നു. ജിന്‍-മോയ്ക്ക് ഒരു രഹസ്യമുണ്ടെന്ന് അവര്‍ കണ്ടെത്തുന്നതും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം.