എംസോൺ റിലീസ് – 2908
ഭാഷ | കൊറിയൻ |
സംവിധാനം | hoi Eun-jong |
പരിഭാഷ | സജിത്ത് ടി. എസ് |
ജോണർ | ആക്ഷൻ |
Kang Hyuk, Choi Jae Wook, Koo Bon Hwan. മൂവരും ഉറ്റസുഹൃത്തുക്കളാണ്. പഠനം പാതി വഴിയിൽ ഉപേക്ഷിച്ച്, ചുറ്റിയടിക്കറങ്ങലാണ് മൂന്ന് പേരുടെയും പ്രധാന പരിപാടി. മൂന്ന് പേരും മോശമല്ലാത്ത രീതിയിൽ fight ചെയ്യുമെങ്കിലും, Hyuk ആണ് fighting ൽ മികച്ചവൻ. ഒരു ദിവസം മൂവരും ഒത്തു കൂടുന്ന സ്ഥലത്തേക്ക് വരുമ്പോഴാണ് ഒരുത്തനെ (Kyu Soon) രണ്ടുപേർ കൂടി ഉപദ്രവിക്കുന്നത് കാണുന്നത്. അവരിൽ നിന്നും അവനെ രക്ഷിച്ചു കഴിയുമ്പോൾ, അനിയത്തി ഉപദ്രവിക്കപ്പെട്ട് Hospital ലാണെന്നും, അതിനുണ്ടായ കാരണവും അവരോട് പറഞ്ഞ്, അവൻ സഹായം ചോദിക്കുന്നു. അവരെ സഹായിക്കാമെന്ന് Hyuk വാക്ക് കൊടുക്കുന്നു.
അവർ Dang Young സ്കൂളിലെ students ആയതുകൊണ്ട് അവരോട് എതിരിടുക എന്നത് എളുപ്പമല്ല എന്നവർ മനസ്സിലാക്കുന്നു. Dang Yeong ഉം Gi Cheon ഉം നഗരത്തിലെ മികച്ച സ്കൂളുകളിൽ ഒന്നാണ്. പൊതുവെ കണ്ടാൽ കീരിയും പാമ്പും പോലെ ആയിരുന്ന Dang Yeong – Gi Cheon school കളിലെ students, ഒരു ഉടമ്പടി പ്രകാരം സഖ്യങ്ങളായി മാറി. അതിനാൽ ഒരു സ്കൂളിനൊരു പ്രശ്നം ഉണ്ടെങ്കിൽ സഖ്യമെന്ന നിലക്ക് മറ്റേ school അവരെ സഹായിക്കണം. Kyu soon നെ പിടിച്ചു കൊണ്ട് വരാൻ Dang Yeong, Gi Cheon സ്കൂളിന്റെ സഹായം തേടുന്നു. എന്നാൽ Hyuk ഉം കൂട്ടുകാരും അവരെ ഇടിച്ചു ഓടിക്കുന്നു. പ്രശ്നങ്ങൾ വഷളായത്തോടെ രണ്ട് സ്കൂളുകളും Kyu Soon നെ പിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയും, Hyuk ഉം കൂട്ടുകാരും രണ്ട് സ്കൂളുകൾ തമ്മിലുള്ള സഖ്യം തകർക്കാനും ശ്രമിക്കുകയാണ്.
Action ന് പ്രധാന്യം നൽകി 2018 ൽ ഇറങ്ങിയ ഈ mini series ൽ K-Pop Band Exo യുടെ member ആയ Oh Se Hun ആണ് പ്രധാന കഥാപാത്രമായ Kang Hyuk നെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ K-pop band I.O.I താരമായ Kang Mina യും Jo Byung Gyu വും An Bo Hyun നും പ്രധാന കഥാപാത്രങ്ങളായി ഇതിലെത്തുന്നു.
10 മിനുട്ട് വീതമുള്ള 20 എപ്പിസോഡുകൾ ആയി ഇറങ്ങിയ സീരീസ് ആണെങ്കിലും, അതിലെ 5 എപ്പിസോഡ് വീതം സംയോജിപ്പിച്ച് 45-48 മിനുട്ട് വീതമുള്ള 4 എപിയായിട്ടാണ് സബ് തയ്യാറാക്കിയിരിക്കുന്നത്.