Emergency Declaration
എമർജൻസി ഡിക്ലറേഷൻ (2021)

എംസോൺ റിലീസ് – 3090

ഭാഷ: കൊറിയൻ
സംവിധാനം: Han Jae-rim
പരിഭാഷ: തൗഫീക്ക് എ
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
Download

28643 Downloads

IMDb

6.8/10

Movie

N/A

സോങ് കാങ് ഹോ, ലീ ബ്യൂങ് ഹ്യൂൻ, കിം നാം ഗിൽ, പാർക്ക് ഹേ ജുൻ, കിം സോ ജിൻ, ജോൻ ദോ യുൻ തുടങ്ങി വലിയ താരനിര അണിനിരന്ന് 200 കോടി ബഡ്ജറ്റിൽ നിർമിച്ച് 2022 ൽ കൊറിയയിൽ റിലീസായ ഡിസ്റ്റാസ്റ്റർ ത്രില്ലർ ചിത്രമാണ് “എമർജൻസി ഡിക്ലറേഷൻ“. 2021 ൽ കാനസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, മികച്ച നിരൂപക പ്രശംസയോടൊപ്പം പ്രേക്ഷകരുടെ കൈയ്യടിയും നേടിയെടുത്തു.

വിമാനത്തിൽ ഇന്ധനത്തിന്റെ അപര്യാപ്തതയുണ്ടാവുകയോ മറ്റെന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ഒരു പൈലറ്റിന് “എമർജൻസി ഡിക്ലറേഷൻ” ചെയ്യേണ്ടി വരുന്നത്. ഇൻ്റർനെറ്റിൽ ഒരു അജ്ഞാതൻ അപ്‌ലോഡ് ചെയ്ത വിമാനാക്രമണ ഭീഷണി വീഡിയോയെ പറ്റി അന്വേഷിക്കുമ്പോഴാണ് ഡിറ്റക്ടീവ് ഇൻ ഹോയ്ക്ക്, ഇയാൾ തങ്ങളുടെ അയൽക്കാരനാണെന്ന് അറിയിച്ചു കൊണ്ടുള്ള കുറച്ച് കുട്ടികളുടെ കോൾ ലഭിക്കുന്നത്. ആ റിപ്പോർട്ട് പ്രകാരം അവിടെ അന്വേഷിക്കാൻ പോയ ഇൻ ഹോയെ കാത്തിരുന്നത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു. വെറുമൊരു ആക്രമണമല്ല അയാൾ പ്ലാനിട്ടതെന്ന് മനസ്സിലാക്കിയപ്പോഴേക്കും വിമാനം കൊറിയ വിട്ടു കഴിഞ്ഞിരുന്നു. തുടർന്ന് വിമാനത്തിലുള്ളവരും അധികാരികളും ജനങ്ങളും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പൊതുവേ ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ കണ്ടുവരുന്ന ക്ലീഷേകൾ എല്ലാം ഒഴിവാക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നിന് പുറകേ ഒന്നായി വരുന്ന ട്വിസ്റ്റുകളും, അഭിനേതാക്കളുടെ മികച്ച പ്രകടനവും, അപകടത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വിഷ്വലും, കാണുന്നവരെ ടെൻഷൻ കൊടുമുടിയിലേക്കെത്തിക്കുന്ന അസാമാന്യ പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. കൊറിയൻ ഡിസ്റ്റാസ്റ്റർ ബ്ലോക്ക്ബസ്റ്ററുകളിലേക്ക് ഒന്ന് കൂടി ചേർത്ത ചിത്രം, ബോക്സ് ഓഫീസിൽ വൻ വിജയം നേടി ഈ വർഷത്തെ ടോപ് ഗ്രോസറുകളിൽ അഞ്ചാമതെത്തി.