എംസോൺ റിലീസ് – 3346

ഭാഷ | കൊറിയൻ |
സംവിധാനം | Jae-hyun Jang |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
ലോസ് ഏഞ്ചല്സിലെ ഒരു ധനികകുടുംബത്തില് അമാനുഷിക സംഭവങ്ങള് അരങ്ങേറുന്നതും അവിടുത്തെ ഓരോ തലമുറകളിലെയും ആദ്യം ജനിക്കുന്ന കുഞ്ഞിന് മാത്രമുണ്ടാകുന്ന വിചിത്രരോഗത്തിന്റെ കാരണം തേടി പുറപ്പെടുകയാണ് മന്ത്രവാദികളായ കഥാനായകര്. ശേഷം പതിറ്റാണ്ടുകളോളം പഴക്കം ചെന്നൊരു ശവകുടീരത്തില് അവര് എത്തിച്ചേരുന്നു. എത്രയും വേഗം മൃതാവശിഷ്ടങ്ങള് ദഹിപ്പിക്കാന് ശ്രമിക്കുമ്പോള് നിനച്ചിരിക്കാതെ കടന്നുവരുന്ന സംഭവവികാസങ്ങള് പ്രേക്ഷകമനസ്സുകളില് ഒരേ സമയം ഭീതിയും ഉദ്വേഗവും പ്രതിഫലിപ്പിക്കുന്നു. അത്യന്തം ചടുലമായി കഥപറഞ്ഞുപോകുന്ന ഈ ചിത്രത്തിന്റെ ആഴവും പരപ്പും എക്കാലവും ചര്ച്ചാവിഷയമായി തുടരുമെന്ന് തീര്ച്ച.