Extreme Job
എക്സ്ട്രീം ജോബ് (2019)
എംസോൺ റിലീസ് – 1321
ഭാഷ: | കൊറിയൻ |
സംവിധാനം: | Lee Byeong-heon |
പരിഭാഷ: | മുഹമ്മദ് റാസിഫ് |
ജോണർ: | ആക്ഷൻ, കോമഡി, ക്രൈം |
പോലീസ് മയക്കുമരുന്ന് അന്വേഷണ വിഭാഗത്തിലെ അഞ്ച് ഡിറ്റക്റ്റീവുകളുടെ കഥയാണ് എക്സ്ട്രീം ജോബ്. അവരുടെ പല അന്വേഷണങ്ങളും വിജയകരമാവാതെ പാളിപ്പോവാറാണ് പതിവ്. കഴിഞ്ഞ 20 കൊല്ലമായി ക്യാപ്റ്റൻ എന്ന റാങ്കിൽ തന്നെ ജോലി ചെയ്യേണ്ടി വരുന്ന ഗോ എന്ന ഗോങ്-മ്യോങ്ങാണ് അവരുടെ സ്‌ക്വാഡിന്റെ തലവൻ. ജാങ് എന്നൊരു ലേഡി ഡിറ്റക്റ്റീവ്, ഡിറ്റക്റ്റീവ് യോങ്-ഹോ, ഡിറ്റക്റ്റീവ് മാ, ഡിറ്റക്റ്റീവ് ജേ-ഹൂൻ എന്നിവരടങ്ങുന്നവരാണ് സ്‌ക്വാഡ്. പരാജയങ്ങളായ ഒരുപാട് ഓപ്പറേഷനുകൾക്ക് ശേഷവും പോലീസ് സൂപ്രണ്ട് അവരെ ഒരുമിച്ച് തന്നെ നിലനിർത്തി. ഗോയ്ക്ക് ശേഷം പോലീസിൽ വന്ന പലരും പ്രൊമോഷനുകൾ ലഭിച്ച് അയാളുടെ തലയ്ക്ക് മുകളിൽ എത്തി. എങ്ങനെയെങ്കിലും ഒരു ഓപ്പറേഷൻ വിജയിപ്പിച്ച് കഴിവ് തെളിയിക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയൊരിക്കൽ പണ്ട് ഗോയുടെ ജൂനിയറും ഇപ്പോൾ സ്ഥാനം കൊണ്ട് സീനിയറുമായ സ്‌ക്വാഡ് ചീഫ് ചോയ് അവരെയൊരു ജോലിയേൽപ്പിക്കുന്നു.
കടപ്പാട്: Riyas Pullikkal