എം-സോണ്‍ റിലീസ് – 2314
ഭാഷ | കൊറിയന്‍ |
സംവിധാനം | You-Jeong Jang |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | കോമഡി, റൊമാൻസ് |
ജീവിതത്തിൽ ഒരു തവണയെങ്കിലും പ്രേമിക്കാത്ത ഒരാൾ പോലുമുണ്ടാവില്ല. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ് എല്ലാവരുടെയും ആദ്യ പ്രണയം അഥവാ “ഫസ്റ്റ് ലൗ”. ഇങ്ങനെയുള്ള കുറച്ച് പേരുടെ ജീവിത കഥ പറയുന്ന, നമ്മുടെ ഓർമകൾ പുതുക്കുന്ന ഒരു റൊമാന്റിക് – ഫീൽഗുഡ്, കോമഡി സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ “ഫൈൻഡിങ് മിസ്റ്റർ ഡെസ്റ്റിനി” എന്ന കൊറിയൻ ചിത്രം. ട്രെയിൻ ടു ബസാൻ, ഗോബ്ലിൻ തുടങ്ങിയവയിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഗോങ് യൂവിന്റെ നായകവേഷം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പ്ലസ് പോയിന്റ്. ഒപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനവുമായി ഇം സോ ജുങ്ങും.
ഒരു പ്രഡിക്റ്റബിൾ സ്റ്റോറി ലൈനിൽ നിന്ന് കൊണ്ട് തന്നെ മികച്ച ഒരു റൊമാന്റിക് – ഫീൽഗുഡ് സിനിമ അനുഭവമാണ് ഈ ചിത്രം നൽകുന്നത്. മറക്കാനാവാത്ത ഒരു ഇന്ത്യൻ യാത്രയിലാണ് ജി വൂൺ(ഇം സൂ ജുങ്) അയാളെ കണ്ടെത്തുന്നത്…കിം ജോങ് വുക്. ആ പേരിൽ കവിഞ്ഞ ഒരു അറിവും അയാളെ കുറിച്ച് അവൾക്കറിയില്ല, ഒരിക്കലെങ്കിലും കണ്ടു മുട്ടും എന്ന വിശ്വാസത്തിൽ അവൾ അച്ഛൻ കൊണ്ട് വരുന്ന എല്ലാ വിവാഹ ആലോചനകളും ഒഴിവാക്കി, തന്റെ ജോലി സംബദ്ധമായ തിരക്കുകളിൽ മുഴുകാറാണ് പതിവ്. എന്നാൽ ഒടുവിൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി, സിറ്റിയിൽ പുതുതായി തുടങ്ങിയിരിക്കുന്ന “ഫസ്റ്റ് ലവ് ഏജൻസിയിൽ” പോകാൻ അവൾ തയ്യാറാകുന്നു. ജോലിയിലെ അമിത ആത്മാർത്ഥത മൂലം ട്രാവൽ ഏജൻസിയിൽ ഉള്ള നല്ല ജോലി നഷ്ടപ്പെട്ട ജി ജൂണിന്റെ(ഗോങ് യൂ) അവസാന പരിശ്രമം ആണ് “ഫസ്റ്റ് ലവ് ഏജൻസി”, ഗതി പിടിക്കാൻ പല ബിസിനസുകൾ പ്ലാൻ ചെയ്ത് അവൻ ഒടുവിൽ എത്തി നിന്നത് അവിടെയാണ്. ആവശ്യക്കാർക്ക് തങ്ങളുടെ ഫസ്റ്റ് ലൗവ്വറിനെ കണ്ടെത്തി കൊടുക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം. അവിടെക്ക് എത്തുന്ന ജി വൂണിലൂടെ യാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്.
കോമഡി ട്രാക്കിൽ കഥ പറയുന്ന ചിത്രം ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കും എന്നതിൽ സംശയം ഇല്ല. നമ്മൾ മലയാളികൾക്ക് അഭിമാനം നൽകുന്ന വകയായി നമ്മുടെ കുഞ്ഞ് കേരളവും ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷൻ ആയി ഇന്ത്യയും ചിത്രത്തിൽ ഉണ്ട്. ചാങ് യു ജിയോങ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.