Flower of Evil
ഫ്ലവർ ഓഫ് ഈവിൾ (2020)

എംസോൺ റിലീസ് – 3187

Download

12779 Downloads

IMDb

8.5/10

2020-ൽ Lee Joon-gi, Moon Chae-won എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Tvn-ൽ സംപ്രേഷണം ചെയ്ത കൊറിയൻ ത്രില്ലർ ഡ്രാമയാണ് “ഫ്ലവർ ഓഫ് ഈവിൾ“.

തന്റെ ഭാര്യയും മക്കളും മകളുമൊത്ത് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുന്നയാളാണ് ബെക്ക് ഹീ സോങ്. അയാൾക്ക് അധികമാരും അറിയാത്ത വളരെ മോശമായൊരു പഴയ കാലമുണ്ട്, അത് ഭാര്യയിലും മകളിലും നിന്ന് മറച്ചു വയ്ക്കാൻ അയാൾ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. പക്ഷേ, ബെക്ക് ഹീ സോങിന്റെ പോലീസ് ഓഫീസറായ ഭാര്യ പതിനഞ്ച് വർഷങ്ങൾ മുൻപുള്ള ഒരു സീരീയൽ മർഡർ കേസ് അന്വേഷിക്കാൻ തുടങ്ങുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോവാൻ തുടങ്ങുന്നു. തന്റെ ഭർത്താവിന്റെ പെരുമാറ്റത്തിലുള്ള അസ്വാഭാവികത അവർ ശ്രദ്ധിച്ചു തുടങ്ങുന്നു.

കണ്ടു പഴകിയ സീരീയൽ കില്ലർ കഥകളിൽ നിന്ന് വ്യത്യസ്തമായ ഡ്രാമ കുടുംബബന്ധങ്ങൾക്ക് കൂടി വളരെ പ്രാധാന്യം നൽകുന്നുണ്ട്. സ്റ്റോറി, അഭിനേതാക്കളുടെ പ്രകടനം, പാശ്ചാത്തല സംഗീതം എല്ലാം കൊണ്ടും ഈ സീരീസ് കൂടുതൽ മികച്ചതാകുന്നു.

Mydramalist വെബ്‌സൈറ്റിൽ 9.1 റേറ്റിങ്ങോടെ കൊറിയൻ ത്രില്ലർ ഡ്രാമകളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഡ്രാമയാണ് “ഫ്ലവർ ഓഫ് ഈവിൾ”. ഒട്ടും മടുപ്പ് തോന്നിപ്പിക്കാതെ ഫാസ്റ്റ് പേസിൽ കഥ പറഞ്ഞു പോവുന്ന 16 എപ്പിസോഡുകളാണ് ഡ്രാമയിലുള്ളത്. ഒരു സാധാരണ കൊറിയൻ സീരിസുകളെക്കാൾ മുകളിൽ കണ്ടിരിക്കുന്ന പ്രേക്ഷകനെ നിറയെ അപ്രതീക്ഷിത മുഹൂർത്തങ്ങൾ കൊണ്ടും വഴിതിരിവുകൾ കൊണ്ടും ഞെട്ടിക്കാൻ ഈ സീരിസിന് കഴിയുന്നുണ്ട്. ക്ലിഫ് ഹാങർ എൻഡിങ്ങിൽ അവസാനിക്കുന്ന ഓരോ എപ്പിസോഡുകളുമുള്ള ഡ്രാമ മികച്ചൊരു സീറ്റ് എഡ്ജ് ത്രില്ലർ തന്നെയാണ്.

കടപ്പാട് : സജിൻ എം സ്, മുഹമ്മദ് സിനാൻ