Glove
ഗ്ലോവ് (2011)

എംസോൺ റിലീസ് – 2426

ഭാഷ: കൊറിയൻ
സംവിധാനം: Kang Woo-suk
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: ഡ്രാമ, സ്പോർട്ട്
Download

3393 Downloads

IMDb

6.8/10

Movie

N/A

കൊറിയയിലെ പ്രൊഫഷണൽ ബേസ്ബോൾ ടീമായ LG ട്വിൻസിലെ പ്രധാന കളിക്കാരനാണ് കിം സാങ്-നാം. ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ്മെന്റിന്റെ നിർബന്ധ പ്രകാരം കിമ്മിന് ഒരു ബധിര വിദ്യാലയത്തിലെ ബേസ്ബോൾ ടീമിന്റെ പരിശീലകനാകേണ്ടി വരുന്നു. ചെവി കേൾക്കാൻ കഴിയാത്ത കുട്ടികളെ എങ്ങനെ ബേസ്ബോൾ പഠിപ്പിക്കണമെന്ന് കിമ്മിന് അറിയില്ലായിരുന്നു. എന്തിനും ഏതിനും ബേസ്ബോൾ ടീമിനൊപ്പം നിൽക്കുന്ന മ്യൂസിക് ടീച്ചർ മിസ്സ്‌. നാ ജു വോണും, വൈസ് പ്രിൻസിപ്പാളുമാണ് ആ ബേസ്ബോൾ ടീമിന്റെ നോക്കിയിരുന്നത്. കുറച്ചു നാൾ അവരുടെ കൂടെ ചെലവഴിച്ച കിം അവർക്ക് ബേസ്ബോൾ കളിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞതും, അവരെ നാഷണൽ ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നു. ശ്രവണ വൈകല്യമുള്ള കുട്ടികൾ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം തന്നെ മത്സരത്തിൽ നമുക്ക് കാണാൻ സാധിക്കും.
വെറുമൊരു സ്പോർട്സ് മൂവി മാത്രമല്ല ഗ്ലോവ്. മനസിനെ സ്പർശിക്കുന്ന രീതിയിലാണ് ഇതിലെ കഥാപാത്രങ്ങൾ തമ്മിലുള്ള ആത്മബന്ധവും, സൗഹൃദവും ചിത്രീകരിച്ചിരിക്കുന്നത്.