Grid (K-Drama)
ഗ്രിഡ് (കെ-ഡ്രാമ) (2022)

എംസോൺ റിലീസ് – 2944

Download

17398 Downloads

IMDb

6.4/10

Series

N/A

ഭൂമിയെ ആകെ ഇല്ലാതാക്കാൻ കെൽപ്പുള്ള സൗരക്കാറ്റ് ഭൂമിയ്ക്ക് നേരെ വരുന്നു, കൊറിയൻ ഗവൺമെന്റ് തങ്ങൾ കൃത്രിമമായി രൂപപ്പെടുത്തിയ ‘ഗ്രിഡ്‘ എന്ന രക്ഷാകവചം ഭൂമിക്കുചുറ്റും സ്ഥാപിച്ച് സൗരക്കാറ്റിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവരുടെ ഗ്രിഡ് സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെടും എന്ന ഘട്ടത്തിൽ എവിടുന്നോ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെടുകയും ദൗത്യം പൂർത്തീകരിക്കാൻ മനുഷ്യരെ സഹായിച്ച ശേഷം അപ്രത്യക്ഷയാവുകയും ചെയ്യുന്നു.

പിന്നീട് 24 വർഷങ്ങൾക്കു ശേഷം ഒരു സൂപ്പർമാർക്കറ്റ് ഉടമയെ കൊലപ്പെടുത്തിയ കുറ്റവാളിയെ അതേ പഴയ അജ്ഞാതയായ പെൺകുട്ടി വന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നു.

ഭൂമിയെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അവൾ തന്നെ എന്തിന് ഒരു കൊലപാതകിയ രക്ഷിക്കാൻ ശ്രമിക്കുന്നു? അവളൊരു അന്യഗ്രഹജീവിയോ അതോ പ്രേതമോ?