Han Gong-ju
ഹാൻ ഗോങ്-ജു (2013)

എംസോൺ റിലീസ് – 1637

ഭാഷ: കൊറിയൻ
സംവിധാനം: Lee Su-jin
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

1838 Downloads

IMDb

7.2/10

മാനസികാഘാതം എത്ര മാത്രം നമ്മുടെ ജീവിതത്തെ ബാധിക്കും? നമ്മൾ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകാത്ത മറ്റുള്ളവർ നമ്മളെ നോക്കിക്കാണുന്നത് അവരുടെ കണ്ണുകൾ കൊണ്ടാണ്. അത് എത്രമാത്രം നമ്മളെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തെ ബാധിക്കും?
സിനിമ തുടങ്ങുന്നത് കുറെ ആളുകളുടെ മുന്നിൽ ഭയപ്പാടോടെ ഇരുന്ന് “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ” എന്ന് പറയുന്ന ഹാൻ ഗോങ്-ജു എന്ന സ്കൂൾ വിദ്യാർഥിനിയിലൂടെയാണ്. പിന്നീടങ്ങോട്ട് കാണുന്നത് പുതിയ സ്കൂളിലേക്ക് മാറ്റാം വാങ്ങി പോകുന്ന അവൾ പരുക്കൻ സ്വഭാവത്തിലൂടെ പലരെയും അകറ്റി നിർത്തുന്നതും അന്തർമുഖി ആകുന്നതുമാണ്. അവൾ ചെയ്ത തെറ്റെന്താണ്? അവൾ ഇങ്ങനെയാകാൻ കാരണമെന്താണ്? നോൺ ലീനിയർ രീതിയിൽ അവളുടെ വർത്തമാനകാലവും ഓര്മകളിലേക്കുള്ള ഫ്ലാഷ്ബാക്കുകളും ഇടവിട്ട് പറഞ്ഞ് കഥ മുന്നോട്ട് പോകുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ പതിയെ ഗോങ്-ജുവിന്റെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളുടെ ചുരുളഴിയുകയാണ്. കഥ പൂർണമായും അറിഞ്ഞതിനു ശേഷം പിന്നോട്ട് നോക്കുമ്പോഴാണ് അതുവരെ കണ്ട പല സന്ദർഭങ്ങളുടെയും യഥാർത്ഥ ഭീകരത നമുക്ക് മുന്നിൽ തെളിയുന്നത്. നിരവധി ഫെസ്റ്റിവലുകളിൽ മികച്ച നടിക്കും (Chun Woo-hee) മികച്ച സംവിധായകനും (Lee Su-jin) ഉള്ള അവാർഡുകൾ നേടിയ ചിത്രമാണ് ഹാൻ ഗോങ്-ജു. കൊറിയയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത indie ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച റെക്കോർഡ് ഇട്ട (9 ദിവസം കൊണ്ട്) ചിത്രം കൂടെയാണ്.
കടപ്പാട് :ശ്രീധർ