Harmony
ഹാർമൊണി (2010)

എംസോൺ റിലീസ് – 2792

ഭാഷ: കൊറിയൻ
സംവിധാനം: Dae-gyu Kang
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: ഡ്രാമ
Download

1599 Downloads

IMDb

7.5/10

Movie

N/A

Dae Gyu-Kang ന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഒരു Korean Drama movie യാണ് ഹാർമൊണി.

ജയിലിൽ വെച്ച് ചിത്രീകരിച്ച ഏവരുടെയും കണ്ണും മനസ്സും നിറച്ച ഒരു സിനിമയാണ്, മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013)

അതുപോലെ Women’s ജയിലിനെ കേന്ദ്രീകരിച്ച് എടുത്ത സിനിമയാണ് Harmony.
ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കവയ്യാതെ ചെറുത്തു നിൽക്കുന്നതിനിടയിൽ മനപ്പൂർവമല്ലാതെ Jong Hye തന്റെ ഭർത്താവിനെ കൊല്ലുകയാണ്.

ജയിലിലേക്ക് വരുന്നതിന് മുമ്പ് ഗർഭിണിയായിരുന്നു Jong Hye. ജയിലിൽ വെച്ച് പ്രസവിക്കുകയും ചെയ്യുന്നു.
1/2 വർഷം കഴിഞ്ഞാൽ കുട്ടിയെ ദത്ത് കൊടുക്കണം എന്ന വ്യവസ്ഥയിൽ ബന്ധുക്കൾക്ക് ആർക്കും വിട്ടു കൊടുക്കാതെ അവൾ മകനെ ജയിലിൽ വളർത്തുകയാണ്.
അതിനിടയിൽ ജയിലിൽ വെച്ച് Choir സംഗീതം കേൾക്കുന്നതോടെ അവൾക്ക് ഒരു Choir രൂപീകരിക്കണം എന്ന ആഗ്രഹം ഉണ്ടാവുകയാണ്.

തുടർന്ന് Choir ഉണ്ടാക്കാൻ ശ്രമിക്കുന്ന ഓരോ സംഭവങ്ങളും തമാശയും കണ്ണ് നിറയ്ക്കുന്ന രംഗങ്ങളും നിറഞ്ഞ Korea യിലെ മികച്ച സിനിമകളിൽ ഒന്നാണ് ഹാർമൊണി.