Hearty Paws
ഹാര്‍ട്ടി പോസ് (2006)

എംസോൺ റിലീസ് – 1057

ഭാഷ: കൊറിയൻ
സംവിധാനം: Eun-Hyung Park
പരിഭാഷ: ഷെഹീർ
ജോണർ: ഫാമിലി
Download

1664 Downloads

IMDb

7.5/10

Movie

N/A

ചാനിൻറെയും അനിയത്തിയായ സോയിടെയും കഥയാണ് ഹാര്‍ട്ടി പോസ് എന്ന കൊറിയൻ ചിത്രം പറയുന്നത്. ഹൃദയഹാരിയായ ചിത്രങ്ങളുടെ ഇനത്തിൽ പെടുത്താവുന്ന, കാണുന്ന പ്രേക്ഷകൻറെ കണ്ണും മനസ്സും ഒരു പോലെ നിറക്കുന്ന മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7, ഹോപ്പ് തുടങ്ങിയ കൊറിയൻ ഫീൽഗുഡ് ചിത്രങ്ങളുടെ ഇനത്തിൽ പെടുത്താവുന്ന ഒരു കൊച്ചു ചിത്രമാണ് ഹാര്‍ട്ടി പോസ്.

അച്ഛൻ മരിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചു പോയ അമ്മയുടെ അസാന്നിധ്യത്തിൽ തനിച്ചുള്ള ജീവിതം നയിക്കുകയാണ് പതിനൊന്ന് വയസ്സുകാരൻ ചാനും അനിയത്തി സോയിയും. സോയിയുടെ ആറാം പിറന്നാൾ ദിവസം ഒരു വിലകൂടിയ നായക്കുട്ടിയെ അവൻ മോഷ്ടിച്ച് കൊടുക്കുന്നു. അതിനവള് ‘ഹാർട്ടി’ എന്ന പേര് ഇടുന്നു.

പിന്നീട് ചാനും അനിയത്തി സോയിയും നായ കുട്ടിയായ ഹാർട്ടിയും തമ്മിലുള്ള വൈകാരിക ബന്ധത്തിൻറെ കഥ പറയുകയാണ് ഹാര്‍ട്ടി പോസ്. ഒട്ടും പ്രതീക്ഷിക്കാതെ നടക്കുന്ന സംഭവങ്ങളും, അമ്മയെ തേടി നാഗരിക ജീവിതത്തിന്റെ ഏറ്റവും ദുസ്സഹമായ ചുറ്റുപാടിൽ പെട്ടുപോകുകയും ചെയ്യുന്ന ചാനിൻ്റെയും ഹാർട്ടിയുടെയും ജീവിതം സിനിമ പറഞ്ഞു വെക്കുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവും ചാനിൻറെ അതിജീവനവും ഒക്കെയായി നല്ലൊരു ഉപസംഹാരവും കൂടിയായ ഹാര്‍ട്ടി പോസ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

കൂടാതെ ചാൻ ആയി വേഷമിട്ട യൂ സിയോംഗിന്‍റെയും, സോയി ആയി അഭിനയിച്ച കിം ഹ്വാഗിൻറെയും പ്രകടനങ്ങള്‍ സിനിമയെ മികവുറ്റതാക്കുന്നു. ഇവരുടെ നായയുമായുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിലെ ഏറ്റവും മികച്ച സീനുകൾ.

ഹാർട്ടിയായി വേഷമിട്ട ദാല്‍-ഐ എന്ന നായയുടെ പെർഫോമൻസും പ്രത്യേക കയ്യടി അർഹിക്കുന്നു.

കടപ്പാട് : അശ്വിൻ