Hide and Seek
ഹൈഡ് ആന്റ് സീക്ക് (2013)
എംസോൺ റിലീസ് – 1450
തന്റെ സഹോദരന്റെ തിരോധാനത്തിന്റെ രഹസ്യം തേടിയിറങ്ങുന്ന ജീവിതവിജയം കൈവരിച്ച ഒരു മനുഷ്യൻ. എന്നാൽ അന്വേഷണത്തിലുടനീളം അസ്വസ്ഥതപ്പെടുത്തുന്ന അവരുടെ ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴൊന്നും ഒളിച്ചുകളിയോട് ഒരുതരം അഭിനിവേശമുള്ള അപകടകാരിയായൊരു ശത്രു തന്റെ ഉറ്റവരെ നോട്ടമിട്ട് കഴിഞ്ഞെന്ന് അയാൾ അറിഞ്ഞിരുന്നില്ല. അരുതാത്തതെങ്കിലും സംഭവിക്കുന്നതിനുമുമ്പ് ആ ഭയാനകമായ നിഗൂഢതയുടെ ചുരുളഴിക്കാൻ അയാൾക്ക് കഴിയുമോ?
ത്രസിപ്പിക്കുന്ന ത്രില്ലറുകൾ നിരന്തരം സമ്മാനിച്ചുകൊണ്ടിരിക്കുന്ന കൊറിയൻ സിനിമ ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. ‘ഹൈഡ് ആന്റ് സീക്ക്’ സ്ലാഷർ/ഹൊറർ ജോണറിന്റെ സ്ഥിരം ക്ലീഷേകളിൽ നിന്ന് വഴിമാറി സഞ്ചരിച്ച് ദൃശ്യാനുഭവത്തിന് പുതിയൊരു മാനം നൽകിയിരിക്കുന്നു. Huh-Jung ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു മികച്ച ത്രില്ലറിനു വേണ്ട എല്ലാ ചേരുവകളും കൃത്യതയോടെ ചേർക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.