എംസോൺ റിലീസ് – 455
ഭാഷ | കൊറിയൻ |
സംവിധാനം | Joon-ik Lee |
പരിഭാഷ | വിഷ്‌ണു പ്രസാദ് |
ജോണർ | ഡ്രാമ |
കൊറിയയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2013-ൽ നിർമിച്ച സിനിമയാണ് ഹോപ്പ്.
സോ-വോൻ എന്ന 8 വയസുകാരിയായ മകളെ ശ്രദ്ധിക്കാനും അവളുടെ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നോക്കാനും അച്ചനും അമ്മയ്ക്കും കഴിയുന്നില്ല. ജോലി തിരക്ക് കാരണം അവർക്ക് ഒന്നിനും സമയവും കിട്ടുന്നില്ല. സ്കൂളിൽ പോലും ഒറ്റയ്ക്കാണ് പോയി വരുന്നത്. കൂടെ വരാനോ, സുഹൃത്തുക്കൾ എന്നുപറയാനോ ആരും തന്നെയില്ലത്ത ഒരു പെൺകുട്ടി.
ഒരു ദിവസം സോ-വോൻ സ്കൂളിൽ പോകുന്ന വഴി അതി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. മരണത്തിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ടുവെങ്കിലും മനസ്സിനും ശരീരത്തിനും ഏറ്റ മുറിവ് അവളെ വളരെയധികം തളർത്തി.
സ്വന്തം അച്ഛൻ പോലും അടുത്ത് വരുന്നത് അവൾക്ക് ഇപ്പൊ പേടിയാണ്. പോലീസ് പ്രതിയെ കണ്ടെത്തിയെങ്കിലും ആയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അയാൾക്ക് പറയാനും ഒരുപാട് ന്യായികരണങ്ങളുണ്ടായിരുന്നു.
മരണവക്കിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ തന്റെ മകളെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നതും, പെൺകുട്ടിയും കുടുംബവും അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും, കുറ്റവാളിക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കാൻ കുടുംബവും പൊലീസും ഒന്നിച്ചു ശ്രമിക്കുന്നതുമാണ് പിന്നീടുള്ള കഥ.