Hot Young Bloods
ഹോട്ട് യംഗ്‌ ബ്ലഡ്സ് (2014)

എംസോൺ റിലീസ് – 2275

Download

5855 Downloads

IMDb

6.7/10

2014 ൽ യുൻ വൂ-ലീ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു കോമഡി, ഡ്രാമ, റൊമാൻസ് സിനിമയാണ് ഹോട്ട് യംഗ്‌ ബ്ലഡ്സ്.
1980 കളില്‍ നടക്കുന്ന കഥയിൽ, നായകനായ ജൂങ്-ഗിൽ ഒരു പ്ലേബോയ് ആണ്. തന്റെ ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാം വീഴ്ത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനോട്‌ കർക്കശക്കാരി കൂടിയായ നായിക യങ്-സൂക്കിന് പണ്ടേ മുതൽ ഒരു സീക്രെറ്റ് ക്രഷ് ഉണ്ട്. തന്നെ എപ്പോ കണ്ടാലും ഉപദ്രവിക്കുന്ന മറ്റൊരു സ്കൂളിലെ ഗ്വാൻ-സിക്കിന്റെ കൂട്ടാളി കൂടെ ആയ നായികയെ, നായകന് ചെറിയൊരു പേടിയും ഉണ്ട്.തന്റെ സ്കൂളിലേക്ക് മാറി വരുന്ന സോ-ഹീയോട് നായകന് പ്രണയം തോന്നുകയും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് കഥയിൽ പറയുന്നത്.