Hwayi: A Monster Boy
ഹുവായി: എ മോൺസ്റ്റർ ബോയ് (2013)

എംസോൺ റിലീസ് – 1426

Subtitle

6503 Downloads

IMDb

7/10

Movie

N/A

നടക്കാതെ പോയ ഒരു പ്ലാനിംഗ്. ബാക്കിയായത് തട്ടിക്കൊണ്ട് പോയ ഒരു ചെറിയ കുട്ടി മാത്രം. 5 കൊടും കുറ്റവാളികൾ. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകൾ. കൂട്ടത്തിൽ ഒരുവൻ ടീം ലീഡർ, മറ്റൊരാൾ പ്ലാനിംഗ് വിദഗ്ദ്ധൻ, അതിനു താഴെയുള്ളയാൾ തോക്ക് കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവൻ, ഒരു അപാര കഴിവുള്ള ഡ്രൈവർ പിന്നൊരു മാർഷൽ ആർട്സ്കാരനും. ഇവർ 5 പേരുടെയും മകനായി ആ കുഞ്ഞു വളരുന്നു. ഓരോരുത്തരും അവരവരുടെ കഴിവുകൾ അവനെ പഠിപ്പിക്കുന്നു. കുഞ്ഞു ഹുവായ് ഇപ്പോൾ വളർന്നു ചെറിയ പൊടി മീശക്കാരനായിരിക്കുന്നു. ബാക്കിയുള്ള കുട്ടികളെപ്പോലെ അവനും സ്കൂളിൽ പോകാൻ ആഗ്രഹമുണ്ട്. പക്ഷേ, അതിനവന് ഒരുപാട് പരിമിതികളുമുണ്ട്. അവൻ ആദ്യമായി പങ്കെടുക്കുന്ന ഒരു ക്രൈം സീൻ, അതവന്റെ മാത്രമല്ല അവന്റെ കൂടെയുള്ളവരുടെയും ജീവിതം തന്നെ മാറ്റി മറിക്കുന്നു.

കടപ്പാട് : മനു ശ്രീധരൻ