Innocent Thing
ഇന്നസെന്റ് തിംഗ് (2014)

എംസോൺ റിലീസ് – 1665

Download

8365 Downloads

IMDb

6/10

ഒരു ഗേൾസ് ഹൈസ്കൂളിൽ കായികാധ്യാപനായി ജോലി ചെയ്യുകയാണ് മുൻ റഗ്ബി പ്ലെയർ കൂടിയായ മിസ്റ്റർ. കിം. ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം ലളിതമായ ജീവിതം നയിക്കുന്ന കിമ്മിന്റെ മുന്നിലേയ്ക്ക് സ്കൂളിലെ യാങ്-യൂൻ എന്ന പെൺകുട്ടി കടന്നുവരുന്നു. ചില സാഹചര്യങ്ങൾ മൂലം കിം അവളുമായി കൂടുതലടുക്കാൻ ഇടയാകുന്നു. യാങ്-യൂനിന്റെ കിമ്മിനോടുള്ള അടങ്ങാത്ത പ്രണയം കിമ്മിന്റെ കുടുംബജീവിതം താളം തെറ്റിക്കുന്നു. ഇതിനിടയിൽ ഇരുവരെയും ചേർത്ത് സ്കൂളിൽ ചില കിംവദന്തികളും പ്രചരിക്കുന്നു. ഇതോടെ കാര്യങ്ങൾ അപകടകരമായ രീതിയിലേക്ക് വളരുന്നു. ഒട്ടേറെ സംഭ്രമജനകമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു. നാടകീയമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഡ്രാമ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കില്ലെന്നുറപ്പാണ്