Island
ഐലൻഡ് (2022)

എംസോൺ റിലീസ് – 3248

Download

9246 Downloads

IMDb

6.9/10

Lee Da-Hee, Kim Nam-Gil, Cha Eun-Woo എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി Korean streaming platform ആയ Tving ലൂടെ 2022 ൽ പുറത്തിറങ്ങിയ ഒരു Action-Horror-Fantasy സീരീസാണ് ഐലൻഡ്.

കോടീശ്വരനായ ദേഹാൻ ഗ്രൂപ്പ്‌ ചെയർമാന്റെ ഒരേയൊരു മകളാണ് വോൻ മി-ഹൊ. തന്നിഷ്ടക്കാരിയായ വോൻ മി-ഹൊയെ കുടുംബക്കാർക്ക് വലിയ താല്പര്യമില്ല. പ്രത്യേകിച്ച് ആന്റിക്ക്. അവൾക്ക് പറ്റിയ ഒരു പിഴവിനെത്തുടർന്ന് ജനങ്ങളും മീഡിയയും ദേഹാൻ ഗ്രൂപ്പിന് എതിരായപ്പോൾ, പ്രശ്നങ്ങൾ ഒന്ന് തണുക്കുന്നത് വരെ ജെജു ദ്വീപിലെ തംറ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യാൻ അച്ഛൻ അവളെ പറഞ്ഞയക്കുന്നു. എന്നാൽ, ജെജുവിൽ അവളെ കാത്തിരുന്നത് മറ്റൊരു ലോകമാണ്. പ്രേതങ്ങൾ ചുറ്റിത്തിരിയുന്ന അവിടെ ചില പിശാചുക്കൾ മി-ഹൊയെ ലക്ഷ്യം വെച്ച് അവളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇനി, ജെജുവിൽ നിന്ന് പുറത്തേക്ക് പോയാലും പിശാചുക്കൾ അവളെ പിന്തുടർന്ന് വരുമെന്ന് അവൾ തിരിച്ചറിയുന്നു. അവളുടെ രക്ഷയ്ക്കായി പാതി മനുഷ്യനും പാതി പിശാചുമായ വാൻ എന്ന ഒരാളും യോഹാൻ എന്ന പുരോഹിതനും എത്തുന്നു.