Joint Security Area
ജോയിന്റ് സെക്യൂരിറ്റി ഏരിയ (2000)

എംസോൺ റിലീസ് – 653

ഭാഷ: കൊറിയൻ
സംവിധാനം: Park Chan-wook
പരിഭാഷ: ഔവർ കരോളിൻ
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
Download

2774 Downloads

IMDb

7.7/10

Movie

N/A

കൊലപാതകവും, അതിന്‍റെ രാഷ്ട്രീയ ചുറ്റുപാടും, അന്വേഷണങ്ങളുമൊക്കെയായി, ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ചേരുവകളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. JSAയിലെ നോര്‍ത്ത് കൊറിയന്‍ പോസ്റ്റില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നു. നോര്‍ത്ത് കൊറിയന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയ, ഒരു സൗത്ത് കൊറിയന്‍ സൈനികന്‍റെ രക്ഷപെടല്‍ ശ്രമത്തിനിടയിലാണ്, ഈ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്‌. മറ്റൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയ ഇരു രാജ്യങ്ങള്‍ക്കുമിടയിലേക്ക്, സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു നിരീക്ഷക പ്രതിനിധിയും എത്തുന്നു. അന്വേഷണവും, അപ്രതീക്ഷിതമായ സംഭവ ഗതികളുമാണ് പിന്നീട് പ്രേക്ഷകനെ കാത്തിരിക്കുന്നത്. ആ രാത്രിയില്‍, ആ സൈനിക പോസ്റ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് കഥാ വഴിയെ ആദ്യന്തം പിടിച്ചു നിര്‍ത്തുന്നത്. ഇതിനുമപ്പുറത്തേക്കുള്ള കഥ പറച്ചില്‍, ഒരു പക്ഷേ കാഴ്ച്ചാനുഭവങ്ങളെ ബാധിച്ചേക്കാം.

ഓരോ ജനതയ്ക്കും ചുറ്റും, അര്‍ത്ഥരഹിതവും, അപകടകരവുമായ ഒരു പാട് അതിര്‍ത്തികളുണ്ട്. ആ അതിര്‍ത്തികള്‍ ഭേദിച്ചുള്ള ഓരോ യാത്രയും, മടങ്ങി വരവുകള്‍ ഇല്ലാത്തവയായി തീര്‍ന്നേക്കാം. യാത്രക്കാരനും, സഹയാത്രികരും ദുരന്തത്തില്‍ അവസാനിച്ചേക്കാം. എങ്കിലും,അതിര്‍ത്തികള്‍ക്ക് ഇരു വശത്തും, നമുക്ക് പൂ മരങ്ങള്‍ നട്ടു വളര്‍ത്താം, എന്നെങ്കിലും അതിര്‍ത്തികള്‍ കൊഴിഞ്ഞു പോകുമ്പോള്‍, ആ പൂമരചോട്ടിലിരുന്ന്, അതിര്‍ത്തികളില്ലാത്ത പുതുലോകത്തെക്കുറിച്ച്, അടുത്ത തലമുറകളെങ്കിലും സ്വപ്‌നങ്ങള്‍ കാണട്ടെ…