Kairos
കൈറോസ് (2020)

എംസോൺ റിലീസ് – 2512

Subtitle

6838 Downloads

IMDb

7.9/10

Series

N/A

സിനിമ, സീരീസ് പ്രേമികളെ എക്കാലവും ആകർഷിക്കുന്ന ഒരു തീമാണ് ‘ടൈം’.
പക്ഷെ, ടൈം ട്രാവൽ, അല്ലെങ്കിൽ ടൈം സ്പിൻ കോൺസപ്റ്റുകളെല്ലാം വളരെ സങ്കീർണ്ണമായതിനാൽ, ആശയക്കുഴപ്പങ്ങളില്ലാതെയും, പാതി വെന്ത അവസ്ഥയിലാവാതെയും ഒരു തൃപ്തികരമായ അനുഭവമാക്കി മാറ്റണമെങ്കിൽ അപാരമായ സ്കിൽ ആവിശ്യമാണ്. അത്തരത്തിൽ ടൈം ട്വിസ്റ്റിംഗ് തീമിനെ വളരെ പെർഫെക്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു റെയർ സീരീസാണ് ‘കൈറോസ്’. സിമ്പിൾ ആയി പറഞ്ഞാൽ, ഡ്രാമാലാൻഡിൽ നിന്നുള്ള മികച്ച ത്രില്ലറുകളിൽ ഒന്ന്.

ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡയറക്ടർ പൊസിഷനിൽ ജോലി ചെയ്ത് വളരെ സക്സസ്ഫുൾ ആയ ഒരു ജീവിതം നയിക്കുന്നയാളാണ് കിം സോ ജിൻ. അയാളും ഭാര്യയും മകളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പെട്ടെന്നൊരു ദിവസം യാതൊരു തെളിവും അവശേഷിപ്പിക്കാതെ അയാളുടെ മകൾ അപ്രത്യക്ഷയാകുന്നു. ആ ഷോക്കിൽ അയാളുടെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

ഹാൻ ഏ രി വളരെ കഠിനാധ്വാനിയായ ഒരു കുട്ടിയാണ്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയെല്ലാം ചെയ്ത്, അമ്മയോടൊപ്പം ഒരു ചെറിയ വീട്ടിൽ ജീവിക്കുന്നു. അമ്മയും, രണ്ട് സുഹൃത്തുക്കളും അടങ്ങിയതാണ് അവളുടെ ലോകം. അസുഖബാധിതയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത അവളുടെ അമ്മയെയും പെട്ടെന്നൊരു ദിവസം കാണാതാവുന്നു.
തുടർന്ന്, ഹാൻ ഏരിയും കിം സോ ജിനും പരിചയപ്പെടുന്നതു മുതലാണ് സീരീസ് അതിന്റെ ട്രാക്കിലേക്ക് കേറുന്നത്.