Kill Boksoon
കിൽ ബൊക്സൂൻ (2023)

എംസോൺ റിലീസ് – 3174

ഭാഷ: കൊറിയൻ
സംവിധാനം: Byun Sung-hyun
പരിഭാഷ: തൗഫീക്ക് എ
ജോണർ: ആക്ഷൻ, ത്രില്ലർ
Download

15099 Downloads

IMDb

6.6/10

2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് കിൽ ബൊക്സൂൻ.

ഒരേസമയം അമ്മയും വാടകകൊലയാളിയുമായി ജീവിക്കേണ്ടി വരുന്ന ഗിൽ ബൊക്സൂൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഗിൽ ബൊക്സൂനായി ജോൻ ദോ യോൻ വേഷമിടുമ്പോൾ ഇ സോം,കൂ ക്യോ ഹ്വാൻ, സോൾ ക്യൂങ് ഗു എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇവരെക്കൂടാതെ കൊറിയൻ സൂപ്പർ താരം ഹ്വാങ് ജുങ് മിൻ, ലീ ജേ വുക്ക് എന്നിവർ അതിഥി വേഷത്തിലെത്തുന്നു.

കൊറിയയിലെ കുപ്രസിദ്ധരായ ഒരു കൂട്ടം വാടകക്കൊലയാളികളുടെ സംഘടനയാണ് MK. സംഘടനാശക്തിയില്ലാതെ ചിതറിക്കിടന്നിരുന്ന ഒരു കൂട്ടം വാടകക്കൊലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു അവർക്ക്. ആ MK യിലെ തലമൂത്ത വാടകക്കൊലയാളിയാണ് നായികയായ ഗിൽ ബൊക്സൂൻ. ജോലിയിലെ അവളുടെ മിടുക്കും കഴിവും കൊണ്ട് എല്ലാരും അവളെ വിളിച്ചിരുന്നത് കിൽ ബൊക്സൂൻ എന്നാണ്. എന്നാൽ ഒരമ്മയായി മാറുന്നതോടെ അവൾക്ക് ജോലിയിലെ താൽപര്യം നഷ്ടപ്പെടുന്നു. അങ്ങനെ കോൺട്രാക്ട് അവസാനിപ്പിക്കാനിരിക്കുന്ന അവൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ ചിത്രമാണെങ്കിലും, കഥയ്ക്ക് അതീവ പ്രാധാന്യം നൽകി അതിനൊപ്പം ആക്ഷൻ കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

റോബോട്ടിക് ക്യാമറയിൽ ചിത്രീകരിച്ച കിടിലൻ ആക്ഷൻ രംഗങ്ങളും, മികച്ച വിഎഫ്എക്സും, ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി. മേക്കിംഗ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇറങ്ങിയ ദിനം തന്നെ നെറ്റ്ഫ്ലിക്സ് ടോപ്പ് 10 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിത്രം, 26 മില്ല്യൺ വ്യൂ അവേഴ്സോടെ ഇപ്പോഴും 80 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.