എം-സോണ്‍ റിലീസ് – 1155

ഭാഷ | കൊറിയൻ |
സംവിധാനം | Kim Seong-hun |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
Info | 9D6A87103619C97DA43D690A5C67F29CAFCC6556 |
ഹാന്യാംഗിലെ രാജാവ് രോഗബാധിതനാണെന്നും മരണപ്പെട്ടുവെന്നും കിംവദന്തികള്‍ പ്രചരിക്കുന്നു. പ്രബലനായ ഹെയ്വോണ്‍ ചോ ക്ലാനും യുവരാജ്ഞിക്കും ഇതില്‍ പങ്കുണ്ടെന്ന സംശയമുയരവേ, നിയുക്തയുവരാജാവായ ചാങ് അച്ഛനെ ചികില്‍സിച്ച വൈദ്യനെ കണ്ടെത്താനായി കൊട്ടാരത്തില്‍ നിന്ന് അംഗരക്ഷകനോടൊപ്പം വേഷപ്രച്ഛന്നനായി പലായനം ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭ്രമജനകമായ സംഭവവികാസങ്ങളാണ് കിങ്ഡം അനാവരണം ചെയ്യുന്നത്.
കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ സീരീസാണ് കിങ്ങ്ഡം. 6 എപ്പിസോഡുകള്‍ മാത്രമുള്ള ആദ്യസീസണ്‍ മികച്ച ഛായാഗ്രഹണവും, പശ്ചാത്തലസംഗീതവും, അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭവം സമ്മാനിക്കുന്നു.