എം-സോണ്‍ റിലീസ് – 1435
Kingdom: Ashin of the North / കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021)

ഭാഷ | കൊറിയൻ |
സംവിധാനം | Seong-hun Kim |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ആക്ഷൻ, ക്രൈം, ഫാന്റസി |
2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്”
കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ സീരീസാണ് കിങ്ഡം. മികച്ച ഛായാഗ്രഹണവും, പശ്ചാത്തലസംഗീതവും, അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭവം ഈ എപ്പിസോഡും സമ്മാനിക്കുന്നുണ്ട്.
പുറത്തിറങ്ങിയ രണ്ടാം സീസണെയും ഇനി ഇറങ്ങാനുള്ള മൂന്നാം സീസണെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായിട്ടാണ് അഷിന്റെ എപ്പിസോഡ് അവതരിപ്പിച്ചിട്ടുള്ളത്.

ഭാഷ | കൊറിയൻ |
സംവിധാനം | Seong-hun Kim, In-je Park |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
ഹാന്യാംഗിലെ രാജാവ് രോഗബാധിതനാണെന്നും മരണപ്പെട്ടുവെന്നും കിംവദന്തികള്‍ പ്രചരിക്കുന്നു. പ്രബലനായ ഹെയ്വോണ്‍ ചോ ക്ലാനും യുവരാജ്ഞിക്കും ഇതില്‍ പങ്കുണ്ടെന്ന സംശയമുയരവേ, നിയുക്തയുവരാജാവായ ചാങ്, അച്ഛനെ ചികില്‍സിച്ച വൈദ്യനെ കണ്ടെത്താനായി കൊട്ടാരത്തില്‍ നിന്ന് അംഗരക്ഷകനോടൊപ്പം വേഷപ്രച്ഛന്നനായി പലായനം ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭ്രമജനകമായ സംഭവവികാസങ്ങളാണ് കിങ്ഡം അനാവരണം ചെയ്യുന്നത്.
കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ സീരീസാണ് കിങ്ഡം. മികച്ച ഛായാഗ്രഹണവും, പശ്ചാത്തലസംഗീതവും, അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭവം ഈ സീരീസ് സമ്മാനിക്കുന്നു. 2019ൽ ആരംഭിച്ച സീരീസിന്റെ രണ്ടാം സീസണിലെ 6 എപ്പിസോഡുകളാണ് ഇത്.