എം-സോണ് റിലീസ് – 2425
ഭാഷ | കൊറിയൻ |
സംവിധാനം | Jong-bin Yoon |
പരിഭാഷ | ഹബീബ് ഏന്തയാർ അഖിൽ ജോബി |
ജോണർ | ആക്ഷൻ, ഡ്രാമ |
കർഷകൻ എന്നും ഇരയാണ്. ഇന്ന് സർക്കാറിന്റെ ഇരയാണെങ്കിൽ പണ്ട് ജന്മികളുടെ ഇരയായിരുന്നു. എന്നാൽ പോരാടുമ്പോൾ അവരെന്നും ഒറ്റക്കെട്ടായിരിക്കും. കുന്ദോയും അത് തന്നെയാണ് പറയുന്നത്. ജന്മി കർഷക പോരാട്ടത്തിന്റെ കഥ.
ഹാ ജങ് വൂ, ഗാങ് ഡോങ്, ഡോൺ ലീ, ലീ സങ് മിൻ, ചോ ജിൻ വൂങ് തുടങ്ങി കൊറിയൻ സിനിമയിലെ മികച്ച താരനിര തന്നെ അഭിനയിച്ച ചരിത്ര സിനിമയാണ് 2014 ൽ ഇറങ്ങിയ കുന്ദോ: എജ് ഓഫ് റാമ്പന്റ്. 2014 ൽ കൊറിയയിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ സിനിമകളിൽ ഒന്നാണിത്.
ജന്മിയായ ജോ വോൺ സൂക്കിന് തന്റെ രക്തത്തിൽ വേശ്യയിൽ ജനിച്ച മകനായിരുന്നു ജോ യൂൺ. വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ സ്ഥാനത്തിന് അവകാശിയായ യഥാർത്ഥ മകൻ ശത്രുക്കളാൽ മരിച്ചതോടെ വേശ്യയുടെ മകൻ ജോ യൂൺ സ്ഥാനമെൽക്കുകയും അർദ്ധ സഹോദരന്റെ ഭാര്യയെയും കുഞ്ഞിനേയും കൊല്ലാൻ കാശപ്പുകാരനായ ദോൾമുച്ചിയെ (ഹാ ജങ് വൂ) ഏൽപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അവനതിന് കഴിയുന്നില്ല. ഇതറിഞ്ഞ ജോ യൂൺ ദോൾമുച്ചിയുടെ കുടുംബത്തെ കൊല്ലുന്നു. എല്ലാം കണ്ടു നിസ്സഹായനായി നിന്ന ദോൾമുച്ചിയുടെ മനസ്സിൽ പ്രതികാരം ആളിക്കത്തി. പ്രഭുവിനെ കൊല്ലാൻ ചെന്ന് പരാജയപ്പെടുന്നു. പ്രഭു
അവനെ വധിക്കാനായി ഉത്തരവിട്ടു. എന്നാൽ അവിടേക്കായിരുന്നു അപ്രതീക്ഷിതമായി ആ സംഘത്തിന്റെ വരവ്. അവർ ദോൾമുച്ചിയെ വാൾമുനയിൽ നിന്നും രക്ഷിച്ച് ദൂരേക്ക് കൊണ്ടുപോകുന്നു.
ആരാണവർ?
എന്താണവരുടെ ഉദ്ദേശം?
മികച്ച കഥാ തന്തുവും, അതിലും മികച്ച സംഗീതവും അതിലും മികച്ച ആക്ഷൻ രംഗങ്ങളും അതിലും മികച്ച അഭിനേതാക്കളും അടങ്ങിയിട്ടുള്ള ഒരു ആക്ഷൻ പാക്ക് ചരിത്ര സിനിമയാണ് കുന്ദോ: എജ് ഓഫ് റാമ്പന്റ്.