Life on Mars
ലൈഫ് ഓൺ മാർസ് (2018)

എംസോൺ റിലീസ് – 2660

Download

10385 Downloads

IMDb

8.1/10

Series

N/A

2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.
ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും ശേഷം ഉണരുമ്പോൾ താൻ 1988ൽ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ശേഷം അവിടൊരു ഡിറ്റക്ടീവ് ആയി നിയമിതനാവുന്നു. പക്ഷേ അവിടെ അയാളെ കാത്തിരുന്നത് തന്റെ ഭൂതകാലവും ജീവീതത്തെ സ്വാധീനിക്കുന്ന ഒരു പിടി കേസുകളുമായിരുന്നു. അവിടുന്ന് തിരിച്ചു തന്റെ കാലത്തിലേക്ക് മടങ്ങി പോവാനുള്ള ഹാൻ തേ ജൂവിൻ്റെ ശ്രമങ്ങളാണ് ഡ്രാമയുടെ ഇതിവൃത്തം. ഒരു സയൻസ് ഫിക്ഷൻ / ടൈം ട്രാവൽ കൊറിയൻ ഡ്രാമയാണെങ്കിൽ കൂടി ആവശ്യത്തിന് ത്രില്ലടിപ്പിക്കുന്ന അന്വേഷണങ്ങളും പൊട്ടിച്ചിരിക്കാൻ കോമഡിയും ഉണ്ട്. നായകന് ഒപ്പം പ്രാധാന്യത്തോടെ നിൽക്കുന്ന പഞ്ച പാവമായ നായികയും ക്യാപ്റ്റനായി വരുന്ന കാങ് ഡോങ് ചുളും നമ്മുടെ മനസ്സിൽ ഏറെക്കാലം ഉണ്ടാവുമെന്നുറപ്പാണ്. ഒരുപിടി സന്ദേശങ്ങളും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സംഭവങ്ങളും നൽകുന്ന സീരീസ് പതിവ് സീരിയസ് മൂഡ് വിട്ട് കോമഡി ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. 1988 കാലഘട്ടത്തിലെ മനോഹരമായ കൊറിയയും അവിടുത്തെ ജീവിതവും നമുക്ക് ഈ സീരീസിൽ കാണാൻ കഴിയും. ഇതൊക്കെ കൊണ്ട് തന്നെ എക്കാലത്തെയും മികച്ച കൊറിയൻ സീരീസുകളുടെ ലിസ്റ്റെടുത്താൽ “ലൈഫ് ഓൺ മാർസ്” എന്ന ഈ കുഞ്ഞു സീരീസും ഉൾപ്പെടും.