Luck-Key
ലക്ക്-കീ (2016)
എംസോൺ റിലീസ് – 1585
ജീവിതത്തിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരനാണ് ജേ സങ്. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് എന്നാൽ പിന്നെ ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ഒരു പൊതു കുളിമുറിയിൽ പോകുന്നു. അതേ സമയം, ഹ്യുങ് വോക് എന്നൊരാളും കുളിക്കാനായി അവിടേക്ക് വരുന്നു. എന്നാൽ, അവിടെ വച്ച് ഒരു അപകടത്തിൽ തലക്ക് പരിക്കുപറ്റുന്ന ഹ്യുങ് വോക്, താനാരാണെന്നുപോലും മറന്നുപോകുന്നു. ഈ അവസരം മുതലാക്കി തന്റെ ലോക്കറിന്റെ താക്കോൽ വച്ചുമാറുന്ന ജേ സങ്, ഹ്യുങ് വോക്കിന്റെ ആഡംബര ജീവിതം ജീവിക്കാൻ വേണ്ടി പോകുന്നു. തുടർന്ന് രണ്ടുപേരുടെയും ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്.
2012 ൽ പുറത്തിറങ്ങിയ Key of Life എന്ന ജാപ്പനീസ് സിനിമയുടെ കൊറിയൻ റീമേക്ക് ആണിത്.