Mantis
മാന്റിസ് (2025)

എംസോൺ റിലീസ് – 3541

ഭാഷ: കൊറിയൻ
സംവിധാനം: Lee Tae-sung
പരിഭാഷ: തൗഫീക്ക് എ
ജോണർ: ആക്ഷൻ, ത്രില്ലർ
Download

5791 Downloads

IMDb

5.4/10

2023 ൽ പുറത്തിറങ്ങിയ കിൽ ബൊക്സൂൻ എന്ന കൊറിയൻ ഹിറ്റ് സിനിമയുടെ സ്പിൻ ഓഫായി 2025 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് മാൻ്റിസ്.

പ്രണയവും ജീവൻ പണയം വെച്ചുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന വാടകകൊലയാളി ആയ ഹാൻ യൂളിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹാൻ യുളായി ഇം സി വാൻ വേഷമിടുമ്പോൾ പാർക്ക് ഗ്യൂ യോങ്, ജൂ വൂ ജിൻ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇത് കൂടാതെ കിൽ ബൊക്സൂൻ(ഇ സോം), സോൾ ക്യൂങ് ഗു എന്നിവരും കിൽ ബൊക്സൂൻ സിനിമയിൽ നിന്ന് വന്ന് പോകുന്നു.

കൊറിയയിലെ കുപ്രസിദ്ധരായ ഒരു കൂട്ടം വാടകക്കൊലയാളികളുടെ സംഘടനയാണ് MK. എന്നാൽ കിൽ ബൊക്സൂൻ മിൻ ക്യൂവിനെ കൊല്ലുന്നതോടെ MK പ്രതിസന്ധിയിലാകുന്നു. MK യുടെ സ്ഥാപകരിൽ ഒരാളായ ദോക് ഗുവിന് തിരികെ വരേണ്ടി വരുന്നു. MK യിൽ പ്രധാന കില്ലർമാരിൽ ഒരാളായ മാൻ്റിസ് എന്ന് വിളിപേരുള്ള ഹാൻ യുൾ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ നിർബന്ധിതനാവുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷൻ ചിത്രമാണെങ്കിലും, കഥയ്ക്ക് അതീവ പ്രാധാന്യം നൽകി അതിനൊപ്പം ആക്ഷൻ കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

റോബോട്ടിക് ക്യാമറയിൽ ചിത്രീകരിച്ച കിടിലൻ ആക്ഷൻ രംഗങ്ങളും, മികച്ച വിഎഫ്എക്സും, ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി. മേക്കിംഗ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.