Maundy Thursday
മോണ്ടി തേസ്ഡേ (2006)

എംസോൺ റിലീസ് – 845

Download

1103 Downloads

IMDb

7.4/10

Movie

N/A

അവളുടെ പെരുമാറ്റവും രീതിയും കണ്ടാൽ സമ്പന്നകുടുംബത്തിൽ ഉള്ളതാണെന്ന് ആരും പറയില്ല. ധനികരുടെ സന്തോഷങ്ങൾ അവളിൽ കാണാനില്ല. അമ്മയോടുള്ള അടങ്ങാത്ത പക ഒരു വശത്ത് തുടർച്ചയായുള്ള ആത്മഹത്യാ ശ്രമങ്ങൾ മറുവശത്ത്. എന്തൊക്കെയോ നിഗൂഢതകൾ ഉള്ള യുവതിയാണ് മൂൺ യു യുങ് എന്ന നായികാ കഥാപാത്രമെന്ന് ആദ്യമേ സംവിധായകൻ സുചിപ്പിക്കുന്നുണ്ട്. ഈ ഒരു അന്തരീക്ഷത്തിൽ നിന്നും മാറി നില്കാൻ ആന്റിയായ സിസ്റ്റർ മൊണീക്ക ഉപദേശിക്കുന്നു. അതിനായി അവരോടൊപ്പം ജയിൽ സന്ദർശിക്കാൻ വരണമെന്നും ആവശ്യപ്പെടുന്നു. ആ ഒരു സന്ദർശനമാണ് അവളുടെ ജീവിതം മാറ്റി മറിക്കുന്നു. ജീവിതം വെറുത്ത് മരണമെത്തുന്ന നാളുകൾ എണ്ണി കഴിയുന്ന യുങ് സു എന്ന ചെറുപ്പക്കാരൻ ആദ്യം ഇവരെ കാണാൻ കൂട്ടാക്കിയില്ലെങ്കിലും പതിയെ പതിയെ ഓരോ വ്യാഴായ്ചകളും അവൻ കാത്തിരുന്നു. അവർ പരസ്പരം സംസാരിച്ചു. ഹൃദയത്തിലെ ഭാരം പങ്കുവച്ചു. ഒറ്റപ്പെടലിന്റെ ഓർമകളെ പതിയെ മറന്നു തുടങ്ങി. പ്രണയത്തിന്റെ വിത്തുകൾ വിതച്ചു.. പക്ഷേ സമയം അത് ആർക്കും തടുക്കാനാവില്ലല്ലോ.. അവനും ഒരു അറിയിപ്പ് ലഭിക്കുന്നു. ശേഷം കണ്ടറിയൂ.