Memoir of A Murderer
മെമ്വോർ ഓഫ് എ മർഡറർ (2017)
എംസോൺ റിലീസ് – 1195
ബ്യുങ് സു, അൽഷിമേഴ്‌സ് രോഗം ബാധിച്ചു ഓർമകളെല്ലാം ഏറെക്കുറെ മങ്ങി തുടങ്ങിയ ഒരു വൃദ്ധനാണ്. അയാൾക്ക് കൂട്ടിനായി ഉള്ളത് അയാൾ ഏറെ ഇഷ്ട്ടപെടുന്ന മകളായ യുണ് ഹി മാത്രം. നഗരത്തിലെ മൃഗ ഡോക്ടർ ആയ അയാൾക്ക് മറവി രോഗമെല്ലാം വരുന്നതിനു മുൻപ് ഒരു ഭൂതകാലമുണ്ടായിരുന്നു, ഇപ്പോൾ അയാൾ തന്റെ മക്കളുമൊത്ത് ജീവിക്കുകയാണ്. മറവി രോഗം അയാളെ വല്ലാതെ അലട്ടുന്നുണ്ട്. ആയിടക്കാണ് നഗരത്തിൽ കൗമാരക്കാരികളായ പെൺകുട്ടികളെ കൊന്നു തള്ളുന്ന ഒരു സീരിയൽ കില്ലറെ പറ്റിയുള്ള വാർത്ത അയാൾ അറിയുന്നത്. അതിനു ശേഷം അയാൾക്ക് തന്റെ മകളെ കുറിച്ച് ആശങ്കയാവുന്നു. കില്ലർ തന്റെ മകളെയും അപായപ്പെടുത്തുമോ എന്ന് ഭയപ്പെടുന്ന അയാൾ മകളെ രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നതിൽ നിന്നും മറ്റും വിലക്കുന്നു. ഇതിനിടയിൽ അയാൾ ഒരു കാർ ആക്സിഡന്റിലൂടെ കില്ലറുമായി കണ്ടുമുട്ടുന്നു. കില്ലറെ കുറിച്ചുള്ള വിവരങ്ങളും മറ്റും പോലീസിന് അയാൾ കൈമാറുന്നു. എന്നാൽ അയാൾ പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. മാത്രമല്ല അയാൾ ഭയപ്പെട്ടത് സംഭവിക്കുകയും ചെയ്തു. തന്റെ മകളെ കില്ലർ നോട്ടമിട്ടിരിക്കുന്ന കാര്യം മനസ്സിലാക്കുന്ന അയാൾ അവളെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട്.
നിമിഷ നേരം കൊണ്ട് ഓർമ്മകൾ മാറിമറിയുന്ന അയാൾക്ക് തന്റെ മകളെ സീരിയൽ കില്ലറിൽ നിന്നും രക്ഷിക്കാൻ ആവുമോ? ബ്യുങ് സുവിനു ഇടക്കിടെ വരുന്ന മറവി അയാളെ പോലെത്തന്നെ പ്രേഷകനെയും ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രമായി അഭിനയിച്ച kyung-gu sol ന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. മറവി രോഗം അലട്ടുന്ന വൃദ്ധനായി അയാൾ ജീവിച്ചു കാണിക്കുകയായിരുന്നു. ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞ ഈ മൂവീ എല്ലാ കൊറിയൻ ആരാധകരെയും തൃപ്തിപ്പെടുത്താൻ പോന്നതാണ്.
കടപ്പാട് : ജസീം ജാസി