Memories of the Alhambra
മെമ്മറീസ് ഓഫ് ദി അൽഹമ്പ്ര (2018)

എംസോൺ റിലീസ് – 2292

Download

6881 Downloads

IMDb

7.7/10

‘Augmented Reality’, ഇതിനെ അനുബന്ധ യാഥാർഥ്യം അല്ലെങ്കിൽ പ്രതീതി യാഥാർഥ്യം എന്നൊക്കെ വിളിക്കാം. സംഭവം എന്താണെന്ന് വച്ചുകഴിഞ്ഞാൽ കമ്പ്യൂട്ടർ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് യഥാർത്ഥ ചുറ്റുപാടിൽ ഇല്ലാത്ത ഒരു വസ്തുവിനെ സൃഷ്ടിക്കുക തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക് ഒരു മാധ്യമത്തിലൂടെ മാത്രമേ അവയെ കാണാൻ കഴിയുകയുള്ളു. ഈ സംവിധാനത്തെ അതിന്റെ എക്സ്ട്രീമിൽ ഒരു ഗെയിമായി അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും, അതാണ് ‘Memories of the Alhambra’ എന്ന സീരിസിന്റെ മുഖ്യവിഷയം.

കൊറിയയിലെ പേരുകേട്ട വ്യവസായ കമ്പനിയാണ് ജെ വൺ ഹോൾഡിങ്സ്. അതിന്റെ സ്ഥാപകരായ യൂ ജിൻ-വൂവും ചാ ഹ്യോങ്-സോക്കും ഒരു സംഭവത്തിന്റെ പേരിൽ പിരിയുകയും, അതിന്റെ വാശിയിൽ ഹ്യോങ്-സോക്ക് ന്യൂവേഡ് സോഫ്റ്റ് എന്ന മറ്റൊരു കമ്പനി രൂപീകരിക്കുകയും ചെയ്തു. ഇവരിപ്പോൾ പരസ്പര ശത്രുക്കളാണ്. അങ്ങനെയിരിക്കെ ഒരു ദിവസം യൂ ജിൻ-വൂവിന് ഒരു അജ്ഞാത ഫോൺ കോൾ വരികയാണ്. താൻ ഒരു ഗെയിം വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട് അത് ഹ്യോങ്-സോക്കിന് കൊടുക്കാൻ താൻ താല്പര്യപ്പെടുന്നില്ല അതുകൊണ്ട് ഗ്രനഡയിൽ വച്ച് നമുക്ക് കാണാം എന്നൊരു സന്ദേശത്തോടെ ഫോൺ കോൾ കട്ടാകുന്നു. ഹ്യോങ്-സോക്കിനെതിരെയുള്ള നീക്കമായത് കൊണ്ടുതന്നെ കേട്ടപാതി കേൾക്കാത്ത പാതി യൂ ജിൻ-വൂ ഗ്രനഡയിലേക്ക് വിമാനം കയറുന്നു. എന്നാൽ അവിടെയെത്തിയ യൂ ജിൻ-വൂന് ഫോൺ ചെയ്ത വ്യക്തിയേ കണ്ടുപിടിക്കാൻ കഴിയുന്നില്ല. പിന്നീട് ആ വ്യക്തിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണവും, ഗെയിമിന് പിന്നിലുള്ള രഹസ്യങ്ങളും, അതിനിടയിൽ പറയാതെ പറയുന്ന ഒരു പ്രണയകാവ്യമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാകുന്നുണ്ട് ‘Memories of the Alhambra’.

ക്രാഷ് ലാന്റിങ്ങ് ഓൺ യൂ, എ മില്ലിയണയേഴ്സ് ഫസ്റ്റ് ലൗ, Confidential Assignment എന്നിവയിലൂടെയെല്ലാം കൊറിയൻ സിനിമ/സീരിസ് പ്രേമികൾക്ക് സുപരിചിതനായ Hyun-bin ആണ് സീരിസിലെ കേന്ദ്ര കഥാപാത്രമായ യൂ ജിൻ-വൂവിന്റെ വേഷം ചെയ്തിരിക്കുന്നത്.
സയൻസ് ഫിക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് അൽഹമ്പ്രയിലേക്ക് സ്വാഗതം.