• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Crash Landing on You / ക്രാഷ് ലാന്റിങ്ങ് ഓൺ യൂ (2019)

October 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 2114

പോസ്റ്റർ: ഫായിസ് ആംബ്രോ
ഭാഷകൊറിയന്‍
സംവിധാനംLee Jung-hyo
പരിഭാഷദിജേഷ് പോത്തൻ, ജിതിൻ ജേക്കബ് കോശി,
നീലിമ തോമസ്, നിയോഗ് തോമസ്,
ദേവനന്ദൻ നന്ദനം, നിബിൻ ജിൻസി,
അനന്ദു കെ എസ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ
ജോണർകോമഡി, റൊമാൻസ്

8.8/10

Download

“യാദൃച്ഛികത എന്നൊന്നില്ല. കാലം കരുതിവച്ചിരിക്കുന്നതിന് നൽകിപ്പോരുന്ന തെറ്റായ നിർവചനം മാത്രമാണത്” – നെപ്പോളിയന്‍

ദക്ഷിണകൊറിയയിലെ വമ്പൻ ബിസിനസ്സ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയായ യൂൻ സെ-രി, ആകസ്മികമായ ഒരു കൊടുങ്കാറ്റിനാൽ വഴിതെറ്റി പറന്നിറങ്ങിയത് ശത്രുദേശത്തേക്ക് മാത്രമായിരുന്നില്ല, അവിടുത്തെ സൈനികോദ്യോഗസ്ഥനായ റി ജിയോങ്-ഹ്യോക്കിന്റെ ഹൃദയത്തിലേക്കും കൂടിയായിരുന്നു. തന്റേടിയായ യൂൻ സെ-രിയുടെയും കാർക്കശ്യക്കാരനായ റി ജിയോങിന്റെയും അതുവരെ അപൂർണ്ണമായ ജീവിതങ്ങളുടെ ഹൃദയസ്പര്‍ശിയായ അധ്യായങ്ങള്‍ അവിടെ തുടങ്ങുകയായി. തുടര്‍ന്നുണ്ടാവുന്ന കടുത്ത വെല്ലുവിളികളെ ഒരുമിച്ച് നേരിടുമ്പോൾ സെ-രിയുടെയും അവളുടെ നല്ല ശമര്യാക്കാരനായ റി ജിയോങിന്റെയും ആത്മബന്ധം അനുരാഗത്തിലേക്ക് വളരുന്നു.

എന്നാലിത് അവരുടെ മാത്രം കഥയല്ല. ഇരുകൊറിയൻ മണ്ണിലുമായി അരങ്ങേറുന്ന ഈ പ്രണയകാവ്യത്തിൽ ഗ്രാമീണതയുടെ നിഷ്കളങ്കതയുണ്ട്… സൗഹൃദത്തിന്റെ സമർപ്പണമുണ്ട്…
കുടുംബബന്ധത്തിന്റെ ഗാഢതയുമുണ്ട്. ഓരോ കൊറിയന്റെയും മനസ്സിലുള്ള ഐക്യകൊറിയയുടെ പ്രതീക്ഷയെ വ്യത്യസ്ത ലോകത്തുനിന്നുള്ളവരുടെ പ്രണയകഥയിലൂടെ പറയാതെ പറഞ്ഞ ആദ്യ കൊറിയന്‍ ഡ്രാമ ഒരുപക്ഷേ CLOY ആയിരിക്കും. അതിർവരമ്പുകളില്ലാത്ത സമാന്തര പ്രണയങ്ങളെ മനോഹരമായി വരച്ചുകാട്ടുമ്പോഴും, അവയോട് കിടപിടിക്കുന്ന ഉപകഥകളിലൂടെ ഇതിലെ മറ്റ് കഥാപാത്രങ്ങളും പ്രേക്ഷകമനസ്സുകളിൽ ചേക്കേറുന്നു. പ്രണയവും സൗഹൃദവും… നർമ്മവും വിഷാദവും… ആക്ഷനും ടെൻഷനുമൊക്കെ കൃത്യമായി അളന്നുമുറിച്ച്, കൊറിയൻ ടെലിവിഷന്‍ റെക്കോർഡുകളെ തകർത്തെറിഞ്ഞ CLOY MSone പരിഭാഷയിലൂടെ കുടുംബസദസ്സുകൾക്ക് മുന്നിലെത്തുമ്പോൾ അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് മലയാളികള്‍ക്ക് പ്രിയങ്കരരായ Son Ye-Jinന്റെയും Hyun Binന്റെയും മാസ്മരികമായ സ്ക്രീൻ കെമിസ്ട്രി തന്നെയായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Comedy, Drama, Korean Tagged: Anandhu KS, Devanandan Nandanam, Dijesh Pothan, Gokul SN Cheruvalloor, Jithin Jacob Koshy, Neelima Thomas, Nibin Jincy, Niyog J Thomas

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]