Mission Possible
മിഷൻ പോസിബിൾ (2021)
എംസോൺ റിലീസ് – 2525
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Hyeong-joo |
പരിഭാഷ: | പാർക്ക് ഷിൻ ഹേ |
ജോണർ: | ആക്ഷൻ, കോമഡി, ക്രൈം |
കിം ഹയൂങ് ജൂ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ‘മിഷൻ പോസിബിൾ’. കിം യങ് ക്വാങ്, ലീ സുൻ ബിൻ ഇവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.
ചൈനയിൽ നിന്നും ഒരുപാട് തോക്കുകൾ പെട്ടികളിലാക്കി നോർത്ത് കൊറിയയിലേക്ക് ഒരു ടീം കടത്തുന്നു. തടയാൻ വന്ന പത്തോളം പോലിസുകാരെ കൊന്നിട്ട് അവർ ട്രക്കുമായി കൊറിയയിൽ എത്തുന്നു. അപ്പോൾ ചൈന അവരുടെ ഒരു രഹസ്യ ഏജന്റിനെ കൊറിയയിലേക്ക് അയക്കുന്നു അതാണ് നമ്മുടെ നായിക. അവൾ കൊറിയയിൽ വന്നിട്ട് ഡീറ്റെക്റ്റീവ് ഏജൻസി നടത്തുന്ന നമ്മുടെ നായകനോട് സഹായം ചോദിക്കുന്നു, പകരം ഒരുപാട് പണം നൽകുന്നു. പിന്നീട് ഇവർ രണ്ടു പേരും സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് ആയുധകടത്ത് ടീമിനെ കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്. വില്ലന്മാരും, പോലീസുകാരും
സൈഡ് ക്യാരക്ടർസും എല്ലാവരും ഒരുപോലെ കോമഡി. കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്.