Monstrous K-Drama
മോൺസ്ട്രസ് കെ-ഡ്രാമ (2022)

എംസോൺ റിലീസ് – 3086

Download

5117 Downloads

IMDb

5.8/10

Series

N/A

2022 ൽ കൊറിയൻ പ്ലാറ്റഫോമായ Tving ലൂടെ പുറത്തിറങ്ങിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ, മിസ്റ്ററി, സീരീസാണ് മോൺസ്ട്രസ്.

വളരെ സുന്ദരമാർന്നതും സാധാരണക്കാർ വസിക്കുന്നതുമായ പ്രദേശമാണ് ജിൻയാങ്-ഗുൻ. ഏവരും സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്ന നാട്. അതിനടുത്തുള്ള മലയിൽ നിന്ന് അനേകം വർഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമയെ കണ്ടെത്തുന്നു. പ്രാചീന വസ്തുവായത് കൊണ്ടും, ബുദ്ധപ്രതിമയായത് കൊണ്ടും, വിദേശ ടൂറിസ്റ്റുകളെ ആകർഷിച്ച് അവിടം ഒരു Tourist Destination ആക്കുവാനായി, ജിൻയാങ്-ഗുൻ ഗവർണർ അതിനെ കുഴിച്ചെടുത്ത് പഞ്ചായത്ത്‌ ഓഫീസിൽ പ്രദർശനത്തിന് വെക്കാൻ തീരുമാനിച്ചു. അത് പുറത്തെടുക്കരുതെന്നും പറഞ്ഞ്, ചില സന്യാസികൾ നിവേദനം കൊടുത്തെങ്കിലും, ആരുമത് മുഖവിലക്കെടുത്തില്ല. ആ ബുദ്ധപ്രതിമയിൽ ഒരു ദുരാത്മാവ് കൂടിയിട്ടുണ്ടായിരുന്നു. ആ പ്രതിമയെ ജിൻയാങ്-ഗുനിലേക്ക് മാറ്റിയ ദിവസം മുതൽ ഓരോ അനിഷ്ട സംഭവങ്ങൾ സംഭവിക്കാൻ തുടങ്ങി. കറുത്ത മഴ പെയ്ത് കൃഷിയിടങ്ങളെല്ലാം നശിക്കുകയും, പലരും ഭ്രാന്ത് പിടിച്ച പോലെ പെരുമാറുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു. പിന്നീട് അവിടെ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സീരീസ് കടന്നു പോകുന്നത്.