Mood of the Day
മൂഡ് ഓഫ് ദ ഡേ (2016)
എംസോൺ റിലീസ് – 3498
ഭാഷ: | കൊറിയൻ |
സംവിധാനം: | Jo Kyu-Jang |
പരിഭാഷ: | അരവിന്ദ് കുമാർ |
ജോണർ: | കോമഡി, റൊമാൻസ് |
തികച്ചും അപരിചിതരായ സൂ ജോങും ജേ ഹ്യുണും തങ്ങളുടെ ജോലി ആവശ്യത്തിനായി ബൂസാനിലേക്ക് നടത്തുന്ന ട്രെയിൻ യാത്രയിലൂടെ പരസ്പരം കണ്ടു മുട്ടുന്നു. തൻ്റെ കാമുകനുമായി നീണ്ട പത്ത് വർഷത്തെ റിലേഷനിൽ തുടരുന്ന തുടരുന്ന സൂ ജോങ്, അതേ യാത്രാദിവസം തന്നെ താൻ ആദ്യം സ്നേഹിച്ചിരുന്ന ആളുമായി തൻ്റെ കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചത് അറിയുന്നു. നിലവിലെ ബന്ധത്തിൽ ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്ന സൂ ജോങിനെ ഈ വാർത്ത കൂടുതൽ വിഷമത്തിലാക്കി. അതേ സമയം തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ ജേ ഹ്യുൺ ഒരു പ്ലേബോയ് ആണ്. സൂ ജോങിനോട് ആകർഷണം തോന്നുന്ന ജേ ഹ്യുൺ തൻ്റെ സ്ഥിരം നമ്പറുകളിലൂടെ സൂ ജോങിനെ വീഴ്ത്താൻ ശ്രമം ആരംഭിച്ചു. ഇരുവരുടെയും ബൂസാനിലേക്കുള്ള യാത്രയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
റോം കോം ജേണർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒരു കൊറിയൻ ഫീൽ ഗുഡ് ചിത്രം.