എംസോൺ റിലീസ് – 3019

ഭാഷ | കൊറിയൻ |
സംവിധാനം | Won Tae-yeon |
പരിഭാഷ | സജിത്ത് ടി. എസ്. |
ജോണർ | ഡ്രാമ, റൊമാൻസ് |
മോശം വരികളായതുകൊണ്ട് പാട്ട് വേണ്ടെന്ന് വെച്ച് പോകുന്ന ഗായകൻ സ്ങ് ചോലും മ്യൂസിക് ഡയറക്ടറും ഡ്രൈവറുടെ പക്കലുള്ള ഒരു മ്യൂസിക് CD കേൾക്കാനിടയാവുകയാണ്. ഫ്ലോപ്പ് ആൽബം ആയിരുന്നെങ്കിലും സ്ങ് ചോലിന് വരികൾ ഒത്തിരി ഇഷ്ടമായി. അങ്ങനെ തനിക്ക് വേണ്ടി പാട്ടെഴുതാനായി പറയാൻ അവർ, ഡ്രൈവർക്ക് ആ CD കൊടുത്ത ആളുടെ വീട്ടിലേക്ക് പോകുന്നു. അവിടെ വെച്ചാണ് അവർ, കെയുടെയും ക്രീമിന്റെയും കഥ കേൾക്കുന്നത്.
ഹൈസ്കൂളിൽ വെച്ചാണ് കെയും ക്രീമും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ കെയ്ക്ക് ക്രീമിനെ ഇഷ്ടമായി. അനാഥരായ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങുന്നു. തനിക്ക് ക്രീമിനോട് അഗാധമായ സ്നേഹമുണ്ടെങ്കിലും, അവനത് തുറന്ന് പറയുന്നില്ല. അതിനുകാരണം അവനുള്ളിലെ കാൻസർ തന്നെ. തനിക്ക് കാൻസറാണെന്ന കാര്യം അവളറിയാതിരിക്കാൻ ശ്രദ്ധിക്കുന്നു. മരിക്കുന്നതിന് മുമ്പ് അവൾക്ക് ചേർന്ന ഒരുത്തനെ കണ്ടെത്താനും അവൻ അവളോട് ആവശ്യപ്പെടുകയാണ്. മ്യൂസിക് പ്രൊഡ്യൂസറായ കെയുടെയും Lyricist ആയ ക്രീമിന്റെയും കമ്പനിയിലെ ഒരു ഷോയിൽ ഗസ്റ്റായി വന്ന ഡോക്ടറോട് ക്രീമിന് ഇഷ്ടം തോന്നുകയാണ്. തുടർന്നുണ്ടാകുന്ന ഓരോ കാര്യങ്ങളും കണ്ടുതന്നെ അറിയുക.
മികച്ച കൊറിയൻ റൊമാൻസ് മൂവികളിൽ ഒന്നായ ഈ മൂവി Won Tae Yeon ആണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായി Kwon Sang-Woo, Lee Bo-Young, Lee Beom-Su എന്നിവർ എത്തുന്നു.